kasaragod local

ഇന്ധന വിലവര്‍ധന; എസ്ഡിപിഐ നിരത്തുകള്‍ സ്തംഭിപ്പിച്ചു

കാസര്‍കോട്: ഇന്ധനവില വര്‍ധനവില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയിലെ മൂന്ന് കേന്ദ്രങ്ങളില്‍ പത്ത് മിനിട്ട് വീതം നിരത്തുകള്‍ സ്തംഭിപ്പിച്ചു. കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരം, ട്രാഫിക് ജങ്ഷന്‍, ഹൊസങ്കടി, തൃക്കരിപ്പൂര്‍ എന്നിവിടങ്ങളിലാണ് നിരത്തുകള്‍ സ്തംഭിപ്പിക്കല്‍ സമരം നടന്നത്. യാത്രക്കാര്‍ക്ക് നോട്ടീസുകള്‍ വിതരണം ചെയ്തു.
പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ദേശീയപാതയില്‍ നടന്ന സമരത്തിന് ജില്ലാ പ്രസിഡന്റ് എന്‍ യു അബ്ദുല്‍ സലാം, സെക്രട്ടറി ഖാദര്‍ അറഫ, സക്കരിയ ഉളിയത്തടുക്ക, എ എച്ച് മുനീര്‍, സവാദ് കല്ലങ്കൈ, ഹമീദ് എരിയാല്‍, ഫൈസല്‍ കോളിയടുക്കം, അഷ്‌റഫ് കോളിയടുക്കം, സിദ്ദീഖ് ചേരങ്കൈ നേതൃത്വം നല്‍കി.
മഞ്ചേശ്വരം: ഹൊസങ്കടി ദേശീയപാതയില്‍ രാവിലെ 9.30 മുതല്‍ 9.40 വരെ പത്തു മിനുട്ട് നേരമാണ് സമരം നടത്തിയത്.  മഞ്ചേശ്വരം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച പ്രക്ഷോഭത്തിന് ഇഖ്ബാല്‍ ഹൊസങ്കടി, മജീദ് വോര്‍ക്കാടി, അന്‍സാര്‍ ഗാന്ധി നഗര്‍, ഇഖ്ബാല്‍ പൊസോട്ട്, സക്കരിയ ഉദ്യാവര്‍, അലി മിയാപ്പദവ്, സിദ്ദീഖ് മച്ചംപാടി, സലീം ബൈതല, അബ്ദുര്‍റഹ്്മാന്‍ ഉപ്പള, നിയാസ് കുഞ്ചത്തൂര്‍ നേതൃത്വം നല്‍കി.
തൃക്കരിപ്പൂര്‍: പെട്രോളിയം ഉല്‍പന്നങ്ങളുട വിലനിര്‍ണയാധികാരം കോര്‍പറേറ്റുകളില്‍ നിന്നും തിരിച്ചുപിടിക്കുക, അന്യായമായ എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് തൃക്കരിപ്പൂര്‍ ടൗണില്‍ റോഡ് നിശ്ചലമാക്കല്‍ സമരം നടത്തി. രാവിലെ 9.30ന് ആരംഭിച്ച സമരം 9.40ന് അവസാനിപ്പിച്ചു.
ജില്ലാ സെക്രട്ടറി ഡോ. സി ടി സുലൈമാന്‍, മണ്ഡലം പ്രസിഡന്റ് ശരീഫ് പടന്ന, എം വി ഷൗക്കത്തലി, കെ വി പി സാബിര്‍, അബ്ദുല്‍ ഖാദര്‍ ആയിറ്റി, പി ലിയാഖത്ത് അലി നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it