ഇന്ധന വിലവര്‍ധനലക്ഷ്യമിടുന്നത് ദീര്‍ഘകാല പരിഹാരമെന്ന് രവിശങ്കര്‍ പ്രസാദ്‌

ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലവര്‍ധന നിയന്ത്രിക്കാന്‍ ദീര്‍ഘകാല പരിഹാരമാണ് ലക്ഷ്യമിടുന്നതെന്നു കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. ഇന്ധന വിലവര്‍ധന ആശങ്കപ്പെടുത്തുന്നതാണ്. വില നിയന്ത്രിക്കാന്‍ ഇടപെടും. ദീര്‍ഘകാല പരിഹാരമാണ് സര്‍ക്കാര്‍ ലക്ഷ്യം.
വിഷയത്തില്‍ താല്‍ക്കാലിക നടപടികളെടുക്കുന്നതിനു പകരം, ദീര്‍ഘകാല വീക്ഷണമാണ് വേണ്ടത്. ഇതിനായി നിരന്തര ചര്‍ച്ചകള്‍ വേണം. ഇത്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
എന്നാല്‍, വിലവര്‍ധന നിയന്ത്രിക്കാന്‍ നികുതി കുറയ്ക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കാന്‍ മന്ത്രി തയ്യാറായില്ല. ഇന്ധനത്തിന്റെ നികുതി വരുമാനം രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ദേശീയപാതകള്‍, വൈദ്യുതീകരണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളുടെ വികസനത്തിനാണ് നികുതിപ്പണം ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കര്‍ണാടക തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഉയരാതിരുന്ന ഇന്ധനവില തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഉയര്‍ന്നിരുന്നു. പെട്രോളിന് 2.54 രൂപയും ഡീസലിന് 2.41 രൂപയുമാണ് ഉയര്‍ന്നത്.
Next Story

RELATED STORIES

Share it