Alappuzha local

ഇന്ധന വിലവര്‍ധനയ്ക്ക് താക്കീതായി എസ്ഡിപിഐ റോഡ് നിശ്ചലമാക്കല്‍ സമരം

ആലപ്പുഴ: ഇന്ധനവില വര്‍ദനവിനെതിരെ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത പത്ത് മിനിറ്റ് റോഡ് നിശ്ചലമാക്കല്‍ സമരം ആലപ്പുഴ ജില്ലയില്‍ അരൂര്‍, മണ്ണഞ്ചേരി, വെള്ളക്കിണര്‍, കളിത്തട്ട്, തൃക്കുന്നപ്പുഴ, കായംകുളം,ചാരുംമൂട്, മാന്നാര്‍, തുടങ്ങിയ വിവിധ പ്രദേശങ്ങളില്‍ നടന്നു. പെട്രോളിനും, ഡീസലിനും ഈടാക്കി വരുന്ന ഭീമമായ എക്‌സൈസ് ഡ്യൂട്ടിയടക്കം കേന്ദ, സംസ്ഥാന സര്‍ക്കാരുകളുടെ നികുതി കൊള്ളക്കെതിരെ  വ്യത്യസ്ഥ സമരമായിരുന്നു എസ്ഡിപി ഐ നടത്തിയത്.
പൊതുജനങ്ങള്‍ക്ക് കൂടുതല്‍ പ്രയാസങ്ങളുണ്ടാക്കാതെ പൂര്‍ണ്ണ സഹകരണത്തോടെയാണ് സമരം നടത്തിയത്. സമരത്തോട്  സഹകരിച്ച മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ‘പൊതുജനങ്ങള്‍ക്കും, പോലിസ് ഉദ്യോഗസ്ഥര്‍ക്കും എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് കെ എസ് ഷാനും, സെക്രട്ടറി എം സാലിമും നന്ദിയറിയിച്ചു.
ചാരും മൂട് നടന്ന സമരത്തിന് എസ്ഡിപിഐ മണ്ഡലം പ്രസിഡന്റ് റിയാസ്, സെക്രട്ടറി ഷഫീക്ക്, ജയകുമാര്‍, ഷിഹാബ്, നിഷാദ്, ഹൈറുല്‍ ഹനീഫ്, നിഷാജ്, താഹിര്‍ നേതൃത്വം നല്‍കി.
ചെങ്ങന്നൂരില്‍ നടന്ന സമരത്തിന് എസ്ഡിപിഐ ചെങ്ങന്നൂര്‍ മണ്ഡലം പ്രസിഡന്റ് അനീസ് നാഥന്‍പറമ്പില്‍, മണ്ഡലം സെക്രട്ടറി സിറാജ് പീടികയില്‍, അഷാദ് കൊല്ലകടവ്, ഷാനവാസ് കുരട്ടിക്കാട്, അന്‍വര്‍, ഷഫീഖ്, നിസാം ചക്കുളത്ത്, ഹാരിസ്, ഫിറോസ് നേതൃത്വം നല്‍കി.
മണ്ണഞ്ചേരി ജങ്ഷനില്‍ നടന്ന പ്രതിഷേധ സമരത്തിന് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ പി കെ നിഷാദ്, നവാസ് അമ്പനാകുളങ്ങര, നിയാസ് അടിവാരം, കെ വി കിഷോര്‍കുമാര്‍, സക്കീര്‍ ഹുസൈന്‍, പി എസ് ഹാരിസ് നേതൃത്വം നല്‍കി.




ലേബലില്ലാത്ത കുപ്പിവെള്ളവും എഴുത്തില്ലാത്ത
റൈറ്റിങ് പാഡും അനുവദിക്കുംആലപ്പുഴ: ജില്ലയിലെ വിവിധ വിദ്യാഭ്യാസ ജില്ലകളില്‍ നിന്നായി  24041 വിദ്യാര്‍ഥികള്‍ എഴുതുന്ന എസ്.എസ്.എല്‍.സി പരീക്ഷ നാളെ തുടങ്ങി 28 ന് അവസാനിക്കും. പരീക്ഷ നടത്തിപ്പിനുള്ള ക്രമീകരണങ്ങള്‍ വിവിധ വകുപ്പുദ്യോഗസ്ഥരുടെ യോഗം വിലയിരുത്തി. ചോദ്യക്കടലാസ്സുകള്‍ സൂക്ഷിച്ചിട്ടുള്ള ട്രഷറികളിലും ബാങ്കുകളിലും പോലിസ് സുരക്ഷയും വൈദ്യുതി തടസ്സം ഉണ്ടാകാതിരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലോക്കറുകളിലുള്ള ചോദ്യക്കടലാസ്സുകള്‍ അതത് ദിവസം രാവിലെ ഒമ്പതിനെടുത്ത് സ്‌കൂളുകളിലെത്തിക്കും. ഇതിനായി പ്രത്യേക ഉദ്യോഗസംഘത്തെ നിയമിച്ചിട്ടുണ്ട്. സ്‌കൂളുകളില്‍ ചീഫ് എക്‌സാമിനറും ഡപ്യൂട്ടി ചീഫ് എക്‌സാമിനറും ഏറ്റുവാങ്ങുന്ന ചോദ്യപേപ്പറുകള്‍ ഉച്ചയ്ക്ക് ഒന്നര വരെ സ്‌കൂള്‍ ലോക്കറില്‍ സൂക്ഷിക്കും.
മറ്റ് ജീവനക്കാരെ ഏല്‍പ്പിക്കാതെ ഇവര്‍ രണ്ടുപേരും ചേര്‍ന്ന് ചോദ്യപേപ്പര്‍ ഓരോ ക്ലാസ്സ് മുറിയിലും എത്തിച്ച് ഇന്‍വിജിലേറ്റര്‍ക്ക് നല്‍കും. വിദ്യാര്‍ഥികളുടെ സാക്ഷ്യപത്രത്തോടെ പൊട്ടിക്കുന്ന ചോദ്യപേപ്പര്‍ കെട്ട്  അന്നത്തെ  വിഷയത്തിന്റേതു തന്നെയാണെന്ന് ഉറപ്പു വരുത്തണമെന്ന്  ഇന്‍വിജിലേറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 199 കേന്ദ്രങ്ങളിലായി 1827 ഇന്‍വിജിലേറ്റര്‍മാരെയാണ്  നിയോഗിച്ചിട്ടുള്ളത്. പരീക്ഷ സമയത്ത് കുടിക്കുന്നതിന് ലേബലില്ലാത്ത കുപ്പിയില്‍ വെള്ളം കൊണ്ടുവരാന്‍ അനുവദിക്കും.
രേഖപ്പെടുത്തലുകള്‍ ഇല്ലാത്ത റൈറ്റിങ് പാഡുകള്‍ ഉപയോഗിച്ച് പരീക്ഷ എഴുതുന്നതിനും അനുവദിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ കെ.പി.ലതിക പറഞ്ഞു.  ഒരുവിധ മാനസിക സമ്മര്‍ദ്ദവുമില്ലാതെ ശാന്തമായ മനസോടെ പരീക്ഷയെഴുതാന്‍ കുട്ടികള്‍ക്ക് കഴിയട്ടെയെന്നും ഭാവിയില്‍ സാമൂഹിക സാംസ്‌കാരിക രംഗങ്ങളില്‍ തിളങ്ങുന്ന വ്യക്തിത്വങ്ങളാകാന്‍ ഓരോരുത്തര്‍ക്കും കഴിയട്ടെയെന്നും  ഉപഡയറക്ടര്‍ ആശംസിച്ചു.
കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഡപ്യൂട്ടി കലക്ടര്‍ എസ് മുരളീധരന്‍ പിള്ള അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി പിവിബേബി, വിദ്യാഭ്യാസ, ട്രഷറി, തപാല്‍, വൈദ്യുതി വകുപ്പുദ്യോഗസ്ഥര്‍ പങ്കെടുത്തു.



റെയില്‍പ്പാത ഇരട്ടിപ്പിക്കല്‍;
പ്രതിസന്ധിക്ക് പരിഹാരമായിഹരിപ്പാട്: ഹരിപ്പാട്-അമ്പലപ്പുഴ റെയില്‍പ്പാത ഇരിട്ടിപ്പിക്കലിന്റെ ഭാഗമായി തകഴിയിലെ കുന്നുമ്മയില്‍ അടിപ്പാതക്ക് സമാന്തരമായി ചെറിയ റോഡും കരുവാറ്റയിലെ ദേശീയ ജലപാത കടന്നു പോകുന്ന ലീഡിങ് ചാനലില്‍ പാലവും കരുവാറ്റയിലെ തന്നെ കോരംകുഴിയില്‍ പാളം താഴുന്നത് തടയാന്‍ പദ്ധതിയുമായെന്ന്  റെയില്‍വെ അറിയിച്ചു. കായംകുളം മുതല്‍ ഹരിപ്പാട് വരെയുള്ള പാത ഇരട്ടിപ്പിക്കല്‍ പൂര്‍ത്തിയായി. 13കിലോമീറ്റര്‍ ദൂരമാണിതെന്നും അധികൃതര്‍ അറിയിച്ചു.
അമ്പലപ്പുഴ- തുറവൂര്‍,തുറവൂര്‍- കുമ്പളം,കുമ്പളം- എറണാകുളം ബ്ലോക്കുകള്‍ സംസ്ഥാന സര്‍ക്കാരിന്റെ 856 കോടി രൂപയോടെ പൂര്‍ത്തീകരിക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ കേന്ദ്രസഹായത്തോടെ പദ്ധതി പൂര്‍ത്തീകരിക്കാന്‍ മുഖ്യമന്ത്രി കേന്ദ്ര മന്ത്രിയോട് അഭ്യര്‍ത്ഥിച്ചിരിക്കുകയാണിപ്പോള്‍. കുന്നുമ്മയില്‍ ആറുമീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിക്കാനായിരുന്നു റെയില്‍വേയുടെ ആദ്യ തീരുമാനം. ഈ തീരുമാനത്തെ പ്രദേശവാസികള്‍ എതിര്‍ത്തു.
ഒരുമീറ്ററിലെ ഫുട്പാത്ത് ഒഴിവാക്കി ആസ്ഥലം കൂടി വാഹനങ്ങള്‍ക്ക് കടന്നുപോകുന്ന വിധത്തില്‍ റോഡിന്റെ വീതി ഏഴുമീറ്ററാക്കി. ചെറിയ വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കുമായി നാലുമീറ്റര്‍ വീതിയില്‍ അടിപ്പാത്ക്ക് സമാന്തരമായി രണ്ടരമീറ്റര്‍ ഉയരത്തില്‍ ഒരുറോഡ് കൂടിപണിയുമെന്ന് അധികൃതര്‍ അറിയിച്ചു.
ലീഡിങ്ചാനലില്‍ റെയില്‍വെ പാലം പണിയുന്നതിനെ ജലപാത അതോറിറ്റി എതിര്‍ത്തിരുന്നു. പാലത്തിന്റെ തൂണ് ജലപാതയില്‍ വരുന്നതുകൊണ്ടാണിതിനെ എതിര്‍ത്തത്. ഉരുക്ക് സ്പാന്‍ ഉപയോഗിച്ചാണ് പാലം നിര്‍മ്മിക്കുന്നത്. 20 മീറ്ററിന്റെ നാലുകോണ്‍ക്രീറ്റ് സ്പാനുമുണ്ടാകും.
പിവിഡി സാങ്കേതികവിദ്യയോടെ പാളം  താഴുന്നത്  ഒഴിവാക്കാന്‍ കഴിയുന്ന നിര്‍മാണമാണ് ഇനിയും കോരംകുഴിയില്‍ നടക്കുക. തിരുവന്തപുരം- കായംകുളം- എറണാകുളം പാതയില്‍ കരുവാറ്റ കോരംകുഴിയിലാണ് പാളം താഴുന്നത്. മറ്റ് സ്ഥലങ്ങളില്‍ 90 കിലോമീറ്റര്‍ വേഗത്തില്‍ പോകുമ്പോള്‍ ഇവിടെ 45 കിലോമീറ്റര്‍ വേഗതയിലാണ് ട്രെയിന്‍ കടന്നു പോകുന്നത്. പാത ഇരട്ടിപ്പിക്കല്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ യാതൊരു തടസ്സങ്ങളും കൂടാതെ തിരുവന്തപുരത്തുനിന്നും എറണാകുളം വരെ വളരെ വേഗത്തില്‍ എത്താന്‍ കഴിയുമെന്നാണ് നിത്യേന ട്രെയിനെ ആശ്രയിച്ച് യാത്രചെയ്യുന്നവരുടെ പ്രതീക്ഷ.



കുടിവെള്ളക്ഷാമം;
ജനപ്രതിനിധികള്‍ വാട്ടര്‍ അതോറിറ്റി
അധികൃതരെ കണ്ടുആറാട്ടുപുഴ: മല്ലിക്കാട്ട്  കടവ്  പ്രദേശങ്ങളിലും  മുതുകുളം  കുമാരനാശാന്‍  സ്‌കൂള്‍  ചൂളത്തെരുവ്  പ്രദേശങ്ങളിലും  കുടിവെള്ളക്ഷാമം രൂക്ഷമായത്തിനെ  തുടര്‍ന്ന്  സമര ഭീഷണിയുമായി   ജില്ലാപഞ്ചായത്തംഗം  ബബിത ജയന്റെ  നേതൃത്വത്തില്‍  വാട്ടര്‍  അതോറിറ്റി  എസ്‌സിക്യൂട്ടീവ്  എന്‍ജിനീയറെ കണ്ടു. മല്ലിക്കാട്ട്  കടവില്‍  വെള്ളം  ശേഖരിക്കുന്നതിലുള്ള  പ്രശ്‌നം  ഉടന്‍  പരിഹരിക്കപ്പെടുമെന്നും  വലിയകാവ്  പമ്പ് ഹൗസ്  ഉടന്‍  ചാര്‍ജ്  ചെയ്യുമെന്നും  എന്‍ജിനീയര്‍ ടി  പ്രസന്ന  ഉറപ്പു നല്‍കി. പാലത്തും പാട്ടു  ഇന്റര്‍  കണക്ഷന്‍  നല്‍കുന്നതിനുള്ള  പ്രവര്‍ത്തനം  ധ്രുതഗതിയിലാക്കുകയും  കുമാരനാശാന്‍  സ്‌കൂള്‍  ഗ്രൗണ്ടിലും  മല്ലിക്കാട്ട്  കടവിലും  പുതിയ  കുഴല്‍കിണര്‍  സ്ഥാപിക്കുകയും  ചെയ്താല്‍  മാത്രമേ  ഈ  പ്രശ്‌നത്തിന്  ശാശ്വത  പരിഹാരമാകൂവെന്ന് ജനപ്രതിനിധികള്‍ അറിയിച്ചു. പ്രശ്‌നപരിഹാരം  വൈകിയാല്‍  ശക്തമായ  സമരപരിപാടികളുമായി  മുന്നോട്ട്  പോകുമെന്നും ഇവര്‍  അറിയിച്ചു. പഞ്ചായത്തംഗം എസ് ലാലി,  പ്രദേശവാസികള്‍  എന്നിവരും സംഘത്തിലുണ്ടായിരുന്നു
Next Story

RELATED STORIES

Share it