ഇന്ധനവില വര്‍ധന20ന് സമരം

തിരുവനന്തപുരം: ഇന്ധന, പാചകവാതക വിലവര്‍ധനവിനെതിരേ ജൂണ്‍ 20ന് അതത് പ്രദേശങ്ങളിലെ തിരഞ്ഞെടുത്ത കേന്ദ്രസര്‍ക്കാര്‍ ഓഫിസിനു മുന്നില്‍ ഉപരോധസമരം നടത്തുമെന്ന് കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ വ്യക്തമാക്കി. കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചുള്ള ഒന്നാംഘട്ട സമരപരമ്പരയുടെ ഭാഗമായാണ് ഇത് നടത്തുക. തിരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് പ്രവര്‍ത്തകര്‍ക്കു നേരെയും ഓഫിസുകള്‍ക്ക് നേരെയും വ്യാപക അക്രമം നടത്തിയവര്‍ക്കെതിരേ നടപടി സ്വീകരിക്കണം. അക്രമം നടത്തിയവര്‍ക്കെതിരേയുള്ള നടപടി അനന്തമായി നീണ്ടാല്‍ അതിനെതിരേ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സുധീരന്‍ മുന്നറിയിപ്പ് നല്‍കി.
Next Story

RELATED STORIES

Share it