thrissur local

ഇന്ധനവില വര്‍ധന: ഐഒസി പ്ലാന്റിലേക്ക് പ്രതിഷേധ മാര്‍ച്ച്



തൃശൂര്‍: അനിയന്ത്രിതമായ ഇന്ധന വില വര്‍ധന പിന്‍വലിക്കുക, ഡീസലിന്റെ ഗുണനിലവാരം ഉറപ്പാക്കുക, ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് 11ന് രാവിലെ പത്തിന് എറണാകുളം ഇരുമ്പനത്തെ ഐ ഒ സി പ്ലാന്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് ജില്ലാ െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. നേരത്തെ ബസുകളില്‍ വാള്‍പോസ്റ്റ് ഒട്ടിച്ചും കരിങ്കൊടി കാണിച്ചും പ്രതിഷേധിച്ചതിന്റെ തുടര്‍ച്ചയായാണ് സമരം. എല്‍ ഡി എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ െ്രെപവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ഭാരവാഹികളായ എം ബി സത്യന്‍, ലോറന്‍സ് ബാബു, ഹംസ ഏരിക്കുന്നന്‍, ആന്റോ ഫ്രാന്‍സിസ്, എം എസ് പ്രേംകുമാര്‍ നേതൃത്വം നല്‍കും.  വിവിധ രാഷ്ട്രീയ ട്രേഡ് യൂണിയന്‍ നേതാക്കളും അഭിവാദ്യങ്ങളര്‍പ്പിക്കും. വാര്‍ത്താ സമ്മേളനത്തില്‍ അസോസിയേഷന്‍ പ്രസിഡന്റ് എം എസ് പ്രേംകുമാര്‍, ജനറല്‍ സെക്രട്ടറി ആന്റോ ഫ്രാന്‍സീസ്, ട്രഷറര്‍ ടി കെ നിര്‍മലാനന്ദന്‍ സംബന്ധിച്ചു. അഖിലേന്ത്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ആഭിമുഖ്യത്തില്‍ 9, 10 തീയതികളില്‍ നടക്കുന്ന സമരത്തില്‍ അസോസിയേഷന്‍ പങ്കെടുക്കില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it