Pathanamthitta local

ഇന്ധനവില വര്‍ധന: എസ്ഡിപിഐ സമരത്തില്‍ നിരത്തുകള്‍ നിശ്ചലമായി

പത്തനംതിട്ട: ഇന്ധനവില വര്‍ധനയില്‍ പ്രതിഷേധിച്ച് എസ്ഡിപിഐ ആഹ്വാനം ചെയ്ത നിരത്തുകള്‍ നിശ്ചലമാക്കല്‍ സമരം നടത്തി. ഇന്ധന നികുതിയുടെ പേരില്‍ കൊള്ള നടത്തുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു സമരം.
എംസി റോഡില്‍ ഏനാത്ത്  ടൗണ്‍, തിരുവല്ല-കുമ്പഴ സംസ്ഥാന പാതയില്‍ പത്തനംതിട്ട കുലശേഖരപതി, പന്തളം മുട്ടാര്‍, കോന്നി ടൗണ്‍, ചുങ്കപ്പാറ ടൗണ്‍ എന്നിവിടങ്ങളിലാണ് നിരത്തുകള്‍ നിശ്ചലമാക്കല്‍ സമരം നടന്നത്.
എനാത്ത് നടന്ന പ്രതിഷേധ പരിപാടിയ്ക്ക് അടൂര്‍ മണലം ജനറല്‍ സെക്രട്ടറി ലത്തീഫ് ഏഴംകുളം, മേഖല പ്രസിഡന്റ് അല്‍ അമീന്‍, അനീഷ് പറക്കോട്, ഷാജി പഴകുളം നേതൃത്വം നല്‍കി. ജില്ലാ പ്രസിഡന്റ് അന്‍സാരി എനാത്ത് ഉദ്ഘാടനം ചെയ്തു.
പന്തളം മുട്ടാറില്‍ അടൂര്‍ മണ്ഡലം പ്രസിഡന്റ് മുജീബ് ചേരിക്കല്‍, ഷമീര്‍ നേതൃത്വം നല്‍കി.
പത്തനംതിട്ട കുലശേഖരപതിയില്‍ എസ്ഡിറ്റിയു ജില്ല ജനറല്‍ സെക്രട്ടറി അന്‍സാരി കൊന്നമ്മുട്, മണ്ഡലം സെക്രട്ടറി നാസര്‍, ഫാസില്‍, സാബു അപ്പന്‍, എ ആര്‍ ബുഹാരി, സാദിഖ് പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.
ചുങ്കപ്പാറയില്‍ ജില്ല ജനറല്‍ സെക്രട്ടറി ഷിനാജ്, മണ്ഡലം ജനറല്‍ സെക്രട്ടറി ഇല്യാസ്, എസ്ടിറ്റിയു സംസ്ഥാന സമിതി അംഗം അശ്‌റഫ്, കോന്നിയില്‍ ജില്ലാ ഖജാന്‍ജി റിയാഷ്, മണ്ഡലം പ്രസിഡന്റ് ഷറഫ് നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it