kasaragod local

ഇന്ധനവില വര്‍ധന: എസ്ഡിപിഐ റോഡ് നിശ്ചലസമരം ഇന്ന്

കാസര്‍കോട്: പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിര്‍ണയാധികാരം കോര്‍പറേറ്റുകളില്‍ നിന്ന് തിരിച്ചുപിടിക്കുക, എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്ഡിപിഐ ഇന്ന് രാവിലെ 9.30 മുതല്‍ 9.40 വരെ നിരത്തുകള്‍ നിശ്ചലമാക്കല്‍ സമരം നടത്തും. ഇതിന്റെ ഭാഗമായി ജില്ലയില്‍ മഞ്ചേശ്വരം ഹൊസങ്കടിയിലും കാസര്‍കോട് പുതിയ ബസ്സ്റ്റാന്റ് പരിസരത്തും തൃക്കരിപ്പൂര്‍ ടൗണിലും വാഹനങ്ങള്‍ റോഡില്‍ നിര്‍ത്തിയിട്ട് പ്രതിഷേധിക്കുന്ന സമരത്തിന് നേതൃത്വം നല്‍കും.
അന്താരാഷ്്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയില്‍ ഗണ്യമായ കുറവുണ്ടായിട്ടും രാജ്യത്ത് ഇന്ധനവില അനിയന്ത്രിതമായി കുതിച്ചുയരുകയാണ്. സാധാരണക്കാരന്റെ ജീവിത ചെലവ് ഉയരുന്നതിനും കുടുംബ ബജറ്റ് താളം തെറ്റുന്നതിനും ഇന്ധനവില വര്‍ധനവ് കാരണമായിരുന്നിട്ടും കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഈടാക്കിക്കൊണ്ടിരിക്കുന്ന അമിത നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ല. ജനങ്ങളെ കൊള്ളചെയ്യുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെയുള്ള ജനകീയ പ്രതിഷേധത്തില്‍ 10 മിനിറ്റ് സമയം വാഹനങ്ങള്‍ നിരത്തില്‍ നിര്‍ത്തിയിട്ട് സഹകരിക്കണമെന്ന് ജില്ലാ കമ്മിറ്റി അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it