kannur local

ഇന്ധനവില വര്‍ധനയ്‌ക്കെതിരേ പ്രതിഷേധം

ണ്ണൂര്‍: പെട്രോള്‍, ഡീസല്‍, പാചകവാതക വില വര്‍ധനവിനെതിരേ പലയിടത്തും പ്രതിഷേധം. ജനാധിപത്യ മഹിള അസോസിയേഷന്‍ ജില്ലാ കമ്മിറ്റി കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി. പി കെ ശ്രീമതി എംപി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സര്‍ക്കാറിനെതിരേ വെല്ലുവിളി ഉയര്‍ത്താനുള്ള ഗൂഢനീക്കമാണ് കേന്ദ്ര സര്‍ക്കാരിന്റേതെന്നും സംസ്ഥാനത്ത് അക്രമം അഴിച്ചുവിട്ട് അസ്വാസ്ഥ്യം സൃഷ്ടിക്കുകയാണെന്നും അവര്‍ പറഞ്ഞു. നല്ലകാലം വരുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ ബിജെപി ഭരണത്തില്‍ സാധാരണക്കാര്‍ക്കോ കര്‍ഷകര്‍ക്കോ അല്ല, രജ്യത്തെ രണ്ടു ശതമാനം വരുന്ന കുത്തകകള്‍ക്കാണ് നല്ലകാലം വന്നതെന്നും അവര്‍ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് കെ ലീല അധ്യക്ഷത വഹിച്ചു. സെക്രട്ടറി എം വി സരള, കെ മാധവി, പ്രഫ. കെ എ സരള, വി സതി സംസാരിച്ചു. കോണ്‍ഫെഡറേഷന്‍ ഓഫ് ട്രാന്‍സ്‌പോര്‍ട് വര്‍ക്കേഴ്‌സ് (സിഐടിയു) നേതൃത്വത്തില്‍ പ്രകടനം നടത്തി. എണ്ണ വില വര്‍ധനവ് പിന്‍വലിക്കുക, ഹരിത ട്രൈബ്യൂണല്‍ വിധി റദ്ദാക്കുക, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മുനിസിപ്പല്‍ ബസ്സ്റ്റാന്റില്‍ നിന്നാണ് പ്രകടനം തുടങ്ങിയത്.
കെഎസ്ആര്‍ടിസി സ്റ്റാന്റിനു സമീപം നടന്ന കൂട്ടായ്മ സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവന്‍ ഉദ്ഘാടനം ചെയ്തു. പി വി കൃഷ്ണന്‍, എ പ്രേമരാജന്‍, എ വി പ്രകാശന്‍, പി രാജീവന്‍, കെ സഹദേവന്‍, കെ ജയരാജന്‍ സംസാരിച്ചു. എടക്കാട് കെ ബഷീര്‍, സി പ്രകാശന്‍ സംസാരിച്ചു. പ്രതിഷേധം ഇന്നും തുടരും.
Next Story

RELATED STORIES

Share it