Flash News

ഇന്ധനവില കുതിക്കുന്നു: പെട്രോളിന് 79.50 രൂപ

ഇന്ധനവില കുതിക്കുന്നു: പെട്രോളിന് 79.50 രൂപ
X
തിരുവനന്തപുരം: വാഹനയാത്രികര്‍ക്ക് തിരിച്ചടിയായി പെട്രോള്‍-ഡീസല്‍ വില വീണ്ടും വര്‍ധിക്കുന്നു. സംസ്ഥാനത്ത് പെട്രോള്‍ വില ഇന്നലെ ലിറ്ററിന് 13 പൈസ വര്‍ധിച്ച് 78.17 രൂപയായി. തിരുവനന്തപുരത്ത് ഏറ്റവും ഉയര്‍ന്ന നിരക്കായ 79.50 രൂപയും രേഖപ്പെടുത്തി. ഡീസലിന് റെക്കോഡ് വില രേഖപ്പെടുത്തി മുന്നോട്ടുകുതിക്കുകയാണ്. ഇന്നലെ ഡീസലിന്റെ വില ലിറ്ററിന് 16 പൈസ വര്‍ധിച്ച് 71.02 രൂപയായി. ചരിത്രത്തില്‍ ഇതുവരെ രേഖപ്പെടുത്താത്ത നിലയിലേക്കാണ് ഡീസല്‍, പെട്രോള്‍ വില കുതിക്കുന്നത്.


2013 സപ്തംബറിലാണ് പെട്രോളിന് ഏറ്റവും കൂടുതല്‍ തുക രേഖപ്പെടുത്തിയത്. നിത്യേനയുള്ള പെട്രോള്‍ വിലവര്‍ധന ദിവസങ്ങള്‍ക്കുള്ളില്‍ 2013ലെ റെക്കോഡ് മറികടക്കാന്‍ ഇടവരുത്തും. ഈ മാസം ഒന്നിനുശേഷം പെട്രോള്‍ വില 50 പൈസയിലധികവും ഡീസല്‍ വില ഒരു രൂപയ്ക്ക് മുകളിലും കൂടി. കഴിഞ്ഞമാസം ഡീസല്‍ വില രണ്ടര രൂപയും പെട്രോള്‍ വില രണ്ടു രൂപയ്ക്ക് മുകളിലും വര്‍ധിച്ചിരുന്നു. പെട്രോള്‍-ഡീസല്‍ വിലവര്‍ധന നിത്യോപയോഗ സാധനങ്ങളുടെ വിലവര്‍ധനയ്ക്കും കാരണമായി.
Next Story

RELATED STORIES

Share it