ഇന്ധനവിലയില്‍ വീണ്ടും വര്‍ധന; പെട്രോള്‍ വില 80.69 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില തുടര്‍ച്ചയായ എട്ടാം ദിവസവും വീണ്ടും കൂടി. പെട്രോളിന് ലിറ്ററിന് 34 പൈസയും ഡീസലിന് 27 പൈസയുമാണു വര്‍ധിച്ചത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 80.69 രൂപയാണ്.
ഡീസലിന് 73.61 രൂപയുമാണു വില. ഞായറാഴ്ച പെട്രോള്‍ വില ലിറ്ററിന് 80 രൂപ കടന്നിരുന്നു. കര്‍ണാടകാ തിരഞ്ഞെടുപ്പു കഴിഞ്ഞതിനെ തുടര്‍ന്നു ദിനംപ്രതി ഇന്ധനവില ഉയരുകയാണ്.
കഴിഞ്ഞ ആറു ദിവസത്തിനിടെ പെട്രോളിന് 1.40 രൂപയും ഡീസലിന് 1.61 രൂപയുമാണ് വര്‍ധിച്ചത്. തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഇന്ധനവിലയിലെ പ്രതിദിന വര്‍ധന സര്‍ക്കാര്‍ നിര്‍ത്തിവച്ചിരുന്നു. എന്നാല്‍ ഫലം പുറത്തുവന്നതിനു പിന്നാലെ വില വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ ആരംഭിച്ചു.
ക്രൂഡോയില്‍ വിലയിലെ വര്‍ധനയും ഡോളറിനെതിരേ രൂപയുടെ മൂല്യം ഉയരുന്നതുമാണ് ഇന്ധനവില വര്‍ധിക്കാന്‍ കാരണമെന്നാണ് എണ്ണക്കമ്പനികളുടെ ന്യായീകരണം.
Next Story

RELATED STORIES

Share it