ഇന്ധനക്ഷാമമില്ല: ഐഒസി

ചെന്നൈ: ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ഇന്ധനക്ഷാമമില്ലെന്നു ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി) അറിയിച്ചു. പ്രളയത്തെ തുടര്‍ന്ന് സുരക്ഷാ കാരണങ്ങളാല്‍ പെട്രോള്‍ പമ്പുകള്‍ അടച്ചിട്ടിരിക്കുകയാണ് ചെന്നൈയില്‍. ഇന്ധന വിതരണം മുടങ്ങിയതിനാലാണ് പെട്രോള്‍ പമ്പുകള്‍ അടച്ചതെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു. നഗരത്തില്‍ ഇന്ധനക്ഷാമമില്ലെന്നും ആശങ്കപ്പെടാനില്ലെന്നും ഉപഭോക്താക്കളോട് അഭ്യര്‍ഥിച്ചതായും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ടാങ്കര്‍ ലോറി ഡ്രൈവര്‍മാരുടെയും പമ്പ് ജീവനക്കാരുടെയും ലഭ്യത ഉറപ്പാക്കുക വലിയ വെല്ലുവിളിയായിരിക്കുകയാണ്. പ്രളയം കണക്കിലെടുത്ത് തൃശ്ശിനാപള്ളി, ചിറ്റൂര്‍, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് ഇന്ധനം കൊണ്ടുവരുന്നതെന്ന് കമ്പനി പറഞ്ഞു.
Next Story

RELATED STORIES

Share it