Flash News

ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറോട് താരതമ്യം ചെയ്ത് ജെയ്റ്റ്‌ലി

ഇന്ദിരാഗാന്ധിയെ ഹിറ്റ്‌ലറോട് താരതമ്യം ചെയ്ത് ജെയ്റ്റ്‌ലി
X


ന്യൂഡല്‍ഹി: 1975ലെ അടിയന്തരാവസ്ഥയുടെ 43ാം വാര്‍ഷികദിനത്തില്‍ മുന്‍പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെയും ജര്‍മന്‍ ഏകാധിപതി അഡോള്‍ഫ് ഹിറ്റ്‌ലറെയും താരതമ്യം ചെയ്തു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജനാധിപത്യത്തെ ഏകാധിപത്യത്തിലേക്ക് രൂപാന്തരപ്പെടുത്താന്‍ ഇരുവരും ഭരണഘടനയെ ഉപയോഗിച്ചെന്ന് ജെയ്റ്റ്‌ലി പറഞ്ഞു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനിടയാക്കിയ സാഹചര്യങ്ങളെ കുറിച്ച് പുനര്‍വിചിന്തനം വേണം.
ഇന്ദിര ഇന്ത്യയ്ക്ക് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നും മറിച്ചുള്ള അഭിപ്രായങ്ങള്‍ അടിച്ചമര്‍ത്തപ്പെടണമെന്നുമുള്ളതായിരുന്നു അടിയന്തരാവസ്ഥയുടെ കാതല്‍. ജനാധിപത്യത്തെ ഒരു ഭരണഘടനാ സ്വേച്ഛാധിപത്യമാക്കി മാറ്റാന്‍ ഇന്ദിര ഭരണഘടനാ വ്യവസ്ഥകള്‍ ഉപയോഗിച്ചുവെന്നും ജെയ്റ്റ്‌ലി കുറ്റപ്പെടുത്തി. തുടര്‍ ട്വീറ്റുകളിലാണ് ജയ്റ്റിലിയുടെ ഈ കുറ്റപ്പെടുത്തല്‍.
ഹിറ്റ്‌ലറും മിസിസ് ഗാന്ധിയും ഭരണഘടന ഒരിക്കലും റദ്ദാക്കിയില്ല. അവര്‍ ജനാധിപത്യത്തെ സ്വേച്ഛാധിപത്യത്തിലേക്ക് രൂപാന്തരപ്പെടുത്താന്‍ റിപ്പബ്ലിക്കന്‍ ഭരണഘടന ഉപയോഗിച്ചു. പാര്‍ലമെന്റിലെ പ്രതിപക്ഷാംഗങ്ങളില്‍ ഭൂരിഭാഗം പേരെയും ഹിറ്റ്‌ലര്‍ അറസ്റ്റ് ചെയ്യുകയും പാര്‍ലമെന്റിലെ തന്റെ ന്യൂനപക്ഷ സര്‍ക്കാരിനെ 2/3 ഭൂരിപക്ഷ സര്‍ക്കാരാക്കി മാറ്റുകയും ചെയ്തു.
ഇന്ദിര ജനപ്രാതിനിധ്യ നിയമത്തില്‍ പൂര്‍വകാല പ്രാബല്യത്തോടെ ഭേദഗതി വരുത്തുകയും അസാധുവായ തിരഞ്ഞെടുപ്പിനെ സാധുവാക്കുന്ന വിധത്തിലുള്ള വ്യവസ്ഥകള്‍ അതില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. ഹിറ്റ്‌ലറില്‍നിന്ന് വ്യത്യസ്തമായി, ഇന്ത്യയെ ഒരു കുടുംബാധിപത്യ രാജ്യമാക്കാനും ഇന്ദിര ശ്രമിച്ചു-ജെയ്റ്റ്‌ലി പറഞ്ഞു.

Next Story

RELATED STORIES

Share it