ഇന്ദിരാഗാന്ധിയെ പ്രശംസിച്ച് സോണിയ; ബൈക്കോടിച്ച് രഞ്ജിത് രഞ്ജന്‍

ന്യൂഡല്‍ഹി: അന്തര്‍ദേശീയ വനിതാദിനമായ ഇന്നലെ പാര്‍ലമെന്റില്‍ സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മുന്നിട്ട് നിന്നു. വനിതകള്‍ക്കെതിരായ ഏറ്റവും വലിയ വിവേചനത്തിന് കാരണമാവുന്നത് പലപ്പോഴും കുടുംബം, സമുദായം തുടങ്ങിയ സമൂഹത്തിന്റെ അനിവാര്യമായ സ്ഥാപനങ്ങള്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി പറഞ്ഞു. രാജ്യം കണ്ട ഒരേയൊരു വനിതാ പ്രധാനമന്ത്രിയായ ഇന്ദിരാ ഗാന്ധിയെയും സോണിയ പ്രസംഗത്തില്‍ അനുസ്മരിച്ചു. കൂടാതെ ഭര്‍ത്താവും മുന്‍ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയുടെ ശ്രമങ്ങള്‍ കാരണമാണ് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് സംവരണം ഉണ്ടായതെന്നും സോണിയ പറഞ്ഞു.
സ്ത്രീകളുടെ ശക്തിയെയും പ്രവര്‍ത്തനങ്ങളെയും അംഗീകരിക്കണമെന്ന് ഹേമമാലിനി എംപി പറഞ്ഞു. എന്നാല്‍, പാര്‍ലമെന്റിനകത്ത് ശ്രദ്ധേയമായ പ്രസംഗമൊന്നും നടത്തിയില്ലെങ്കിലും ബിഹാറില്‍ നിന്നുള്ള കോ ണ്‍ഗ്രസ് വനിതാ എംപി രഞ്ജിത് രഞ്ജന്‍ ആയിരുന്നു ഇന്നലത്തെ താരം. വനിതാദിനത്തില്‍ പാര്‍ലമെന്റിലേക്ക് ബൈക്കില്‍ വന്നുകൊണ്ടായിരുന്നു രഞ്ജ ന്‍ സഹപ്രവര്‍ത്തകരെ പിറകിലാക്കിയത്.
ഇന്ത്യയിലെയും ലോകത്തെയും സാധാരണ സ്ത്രീകളുടെ ധൈര്യവും ഇഛാശക്തിയുമുള്ള പ്രവൃത്തികളെ ആഘോഷിക്കേണ്ട ദിനമാണ് ആഗോള വനിതാദിനമെന്ന് രാജ്യസഭയിലെ ഉദ്ഘാടന പ്രസംഗത്തില്‍ അധ്യക്ഷന്‍ ഹാമിദ് അന്‍സാരി പറഞ്ഞു.ഗാര്‍ഹിക പീഡനം, പെ ണ്‍ ഭ്രൂണഹത്യ, ദുരഭിമാനക്കൊല തുടങ്ങിയ പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരായ അതിക്രമങ്ങളെ നേരിടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി അന്‍സാരി സംസാരിച്ചു. ഒരു രാജ്യത്തിന്റെ പുരോഗതിയുടെ അളവുകോല്‍ അവിടത്തെ സ്ത്രീകളുടെ വളര്‍ച്ചയാണെന്ന് പി കെ ശ്രീമതി ടീച്ചര്‍ പറഞ്ഞു. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 68 വര്‍ഷം കഴിഞ്ഞിട്ടും സ്ത്രീകള്‍ ഇന്നും അവഗണിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ലിംഗ അസമത്വം ഇന്ത്യയില്‍ ഇതര രാജ്യങ്ങളെ അപേക്ഷിച്ചു ശക്തമാണെന്നും ശ്രീമതി ടീച്ചര്‍ കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീക ള്‍ക്ക് 33 ശതമാനം സംവരണം നിര്‍ദേശിക്കുന്ന ബില്ല് നിയമമാവാതെ കെട്ടിക്കിടക്കുന്നതില്‍ വ്യത്യസ്ത എംപിമാര്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. രജ്യസഭ പാസാക്കിയെങ്കിലും സംവരണത്തിനകത്ത് പിന്നാക്ക വിഭാഗത്തിലെ സ്ത്രീകള്‍ക്ക് പ്രത്യേകം സംവരണം വേണമെന്നതടക്കമുള്ള അഭിപ്രായ വ്യത്യാസം കാരണം ബില്ല് ലോക്‌സഭ കടന്നിട്ടില്ല.
Next Story

RELATED STORIES

Share it