Most popular

ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് ഹര്‍ദിക് പട്ടേല്‍

ഇന്ത്യ ഹിന്ദുക്കളുടേതാണെന്ന് ഹര്‍ദിക് പട്ടേല്‍
X
patel
ന്യൂഡല്‍ഹി: ഇന്ത്യ അടിസ്ഥാനപരമായി ഹിന്ദുക്കളുടേതാണെന്ന് പട്ടേല്‍ സമുദായത്തിന് ഒ.ബി.സി. സംവരണം നല്‍കണമെന്നാവശ്യപ്പെട്ടുള്ള സമരത്തിന് നേതൃത്വം നല്‍കുന്ന ഹര്‍ദിക് പട്ടേല്‍. ഇന്ത്യയിലെ മുസ്‌ലിംകള്‍ എ പി ജെ അബ്ദുല്‍കലാമിനെ പോലെ ഇവിടെ ജീവിക്കുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്നും അല്ലാത്തപക്ഷം അവരുടെ ജീവിതം ഞങ്ങള്‍ ദുരിതപൂര്‍ണമാക്കുമെന്നും ഹര്‍ദിക് പറഞ്ഞു. തന്റെ മാതൃകാപുരുഷന്‍ ശിവസേനാ നേതാവ് ബാല്‍ താക്കറെയാണ്. മഹാരാഷ്ട്ര നവനിര്‍മാണസേന നേതാവ് രാജ് താക്കറെയെയും ഹര്‍ദിക് പ്രശംസിച്ചു.
തന്റെ പിറകില്‍ ബി.ജെ.പിയോ എ.എ.പിയോ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളോ ഇല്ല. താന്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളും ചിഹ്നങ്ങളും ബി.ജെ.പിയുടേതും സംഘപരിവാരത്തിന്റേതുമാവുന്നതിന് ഉത്തരവാദി താനല്ല. താന്‍ പട്ടേല്‍ സമുദായത്തിന്റെ അവകാശങ്ങള്‍ക്കുവേണ്ടിയാണ് പോരാടുന്നത്. ഞങ്ങള്‍ അവകാശങ്ങള്‍ നേടിയെടുക്കുമെന്ന് ഉറപ്പുണെ്ടന്നും അദ്ദേഹം പറഞ്ഞു.

hardik
അടുത്ത രണ്ടുദിവസത്തിനുള്ളില്‍ ഒരു മഹാസംഭവത്തിന് ഹിന്ദുസ്ഥാന്‍ സാക്ഷ്യംവഹിക്കും. വളരെ വലിയ പദ്ധതിയാണ് തങ്ങളുടേത്. അടുത്ത ദിവസങ്ങളില്‍ ലോകം അത് അറിയും. ഉയര്‍ന്ന ബിരുദങ്ങള്‍ നേടിയിട്ടും ജോലി ലഭ്യമല്ലാത്തതുകൊണ്ടാണ് പട്ടേല്‍ സമുദായം തന്നെ പിന്തുണയ്ക്കുന്നത്. അവര്‍ വളരെ പ്രയാസപ്പെട്ടാണ് ജീവിക്കുന്നത്. ഇതുവരെ ഒരു കോണില്‍നിന്നുള്ള പിന്തുണയും പട്ടേല്‍ സമുദായത്തിനു ലഭിച്ചിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ പട്ടേല്‍ സമുദായത്തില്‍പ്പെട്ട 8,000 കര്‍ഷകര്‍ ആത്മഹത്യചെയ്തിട്ടുണ്ട്. ഇതുകൊണ്ടാണ് ഞങ്ങള്‍ തെരുവിലിറങ്ങിയത്. തങ്ങളുടെ സമരം വെറും 100 മീറ്റര്‍ ഓട്ടമല്ല. ഇതൊരു മാരത്തണാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ റാലികള്‍ സംഘടിപ്പിക്കും. രാജ്യത്തെ 12 സംസ്ഥാനങ്ങളില്‍നിന്നുള്ള സമുദായാംഗങ്ങള്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 25നാണ് പട്ടേല്‍ സമുദായത്തെ ഒ.ബി.സി. വിഭാഗത്തില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നാവശ്യപ്പെട്ട് ഹര്‍ദിക് പട്ടേല്‍ അഹ്മദാബാദില്‍ പ്രക്ഷോഭം ആരംഭിച്ചത്.
ഹര്‍ദിക് പട്ടേലിന് പിന്തുണയുമായി ശിവസേന രംഗത്തെത്തി. ഹര്‍ദിക് ജനക്കൂട്ടത്തിന്റെ രാജാവാണെന്നാണ് ശിവസേന മുഖപത്രമായ സാമ്‌നയുടെ പത്രാധിപക്കുറിപ്പ്.
Next Story

RELATED STORIES

Share it