kozhikode local

ഇന്ത്യ സ്വതന്ത്ര റിപബ്ലിക്കാണെന്ന് മുഖ്യമന്ത്രി മനസ്സിലാക്കണം: മജീദ് ഫൈസി

കോഴിക്കോട്: ഇടതുപക്ഷ സര്‍ക്കാര്‍ ഭരണകാലത്ത് ആഭ്യന്തരം കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലിസ് ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന പേരില്‍ നടത്തിക്കൊണ്ടിരിക്കുന്ന അക്രമങ്ങളേയും കസ്റ്റഡി കൊലകളെയും ന്യായീകരിക്കുന്നതിനു വേണ്ടി നിയമസഭയെ പോലും തെറ്റിദ്ധരിപ്പിച്ച് കള്ളം പ്രചരിപ്പിക്കുകയാണെന്ന്്്് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ്് ഫെസി. എസ്ഡിപിഐ വെള്ളയില്‍ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച റിലീഫ് വിതരണവും ഇഫ്താര്‍ സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ജനങ്ങള്‍ക്കു നേരേയും സംശയത്തിന്റെ പേരില്‍ പോലിസ് നടത്തിക്കൊണ്ടിരിക്കുന്ന കിരാത വാഴ്ചയുടെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ആലുവ എടത്തലയിലുണ്ടായ സംഭവം.
ഇതിനേയും ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്്. പ്രതിഷേധിച്ചവരെ തീവ്രവാദികളാക്കാനും ഒരു പ്രത്യേക പ്രദേശത്തെ ആളുകളെ ദുരൂഹമായി ചിത്രീകരിക്കാനുമുള്ള മുഖ്യമന്ത്രിയുടെ നിലപാട് നാട്ടില്‍ രണ്ടു തരം പൗരന്‍മാരെ സൃഷ്ടിക്കും. കേരളം ഉള്‍ക്കൊള്ളുന്ന ഇന്ത്യ രാജ്യം ഒരു സ്വതന്ത്ര റിപ്പബ്ലിക്കാണെന്നും ഹിന്ദുത്വ റിപ്പബ്ലിക്കല്ലെന്നും മുഖ്യമന്ത്രി മനസ്സിലാക്കണമെന്നും അബ്്ദുല്‍ മജീദ് ഫൈസി പറഞ്ഞു.
കെ ഷെമീര്‍ (മണ്ഡലം പ്രസിഡന്റ് എസ്ഡിപിഐ) അധ്യക്ഷത വഹിച്ചു. പി മാമുക്കോയ ഹാജി, വാഹിദ് ചെറുവറ്റ, എന്‍ പി മുജീബ്, ജലീല്‍ സഖാഫി, എന്‍ പി ശിഹാബ്, റാഫി പുതിയകടവ് , എന്‍ പി റിയാസ്, എന്‍ പി അബ്്ദുല്‍ ഗഫൂര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it