Sports

ഇന്ത്യ സെമിയില്‍

ഇന്ത്യ സെമിയില്‍
X


virat-kohli_

മൊഹാലി: ആസ്‌ത്രേലിയ ഉയര്‍ത്തിയ 161 റണ്‍സ് 5 പന്ത് ശേഷിക്കേ കൊഹ്‌ലിയുടെ അര്‍ദ്ധസെഞ്ച്വറിയുടെ മികവില്‍ ഇന്ത്യ മറികടന്നു. ജയത്തോടെ ഇന്ത്യ സെമി ബര്‍ത്ത് ഉറപ്പിച്ചപ്പോള്‍ ആസ്‌ത്രേലിയ ലോകകപ്പില്‍നിന്നും പുറത്തായി. സ്‌കോര്‍:  ആസ്‌ത്രേലിയ 160-6(20) ഇന്ത്യ 161-4(19.4). സെമിഫൈനലില്‍ ഇന്ത്യ വെസ്റ്റ്ഇന്‍ഡീസിനെയും ഇംഗ്ലണ്ട് ന്യൂസിലാന്റിനെയും നേരിടും. ഇന്നലെ നടന്ന സൂപ്പര്‍ 10ന്റെ ഗ്രൂപ്പ് രണ്ടിലെ നിര്‍ണായക മല്‍സരത്തില്‍ ആസ്‌ത്രേലിയ ആറു വിക്കറ്റിന് 160 റണ്‍സെടുത്തു. ഓസീസിനായി ബാറ്റ് ചെയ്ത മിക്ക താരങ്ങളും മികച്ച പ്രകടനം നടത്തി.43 റണ്‍സെടുത്ത ഓപണര്‍ ആരോണ്‍ ഫിഞ്ചാണ് കംഗാരുക്കളുടെ ടോപ്‌സ്‌കോറര്‍. 32 പന്തുകള്‍ നേരിട്ട താരം മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സ റും പറത്തി. ഗ്ലെന്‍ മാക്‌സ്‌വെല്‍ (31), ഉസ്മാന്‍ കവാജ (26) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസിന് സ്‌ഫോടനാത്മക തുടക്കാണ് ഓപണര്‍മാരായ കവാജയും ഫി ഞ്ചും നല്‍കിയത്. നാലാം ഓവറില്‍തന്നെ ഓസീസിന്റെ സ്‌കോര്‍ 50 കടന്നു. 22 പന്തുകളില്‍ നിന്നാണ് അവര്‍ 50 തികച്ചത്.ടീം സ്‌കോര്‍ 54ല്‍ നില്‍ക്കെ കവാജയെ പുറത്താക്കി വെറ്ററ ന്‍ താരം ആശിഷ് നെഹ്‌റയാണ് ഇന്ത്യക്ക് നിര്‍ണായക ബ്രേക് ത്രൂ സമ്മാനിച്ചത്. വെടിക്കെട്ട് താരം ഡേവിഡ് വാര്‍ണറെ (6) അധികനേരം ക്രീസില്‍ നില്‍ക്കാന്‍ ഇന്ത്യ അനുവദിച്ചില്ല.  അശ്വിന്റെ ബൗളിങില്‍ ക്രീസിനു പുറത്തേക്ക് കയറി ഷോട്ടിനു ശ്രമിച്ച വാര്‍ണറെ ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു (2-72).അപകടകാരിയായ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ യുവരാജ് സിങ് തന്റെ ആദ്യ പന്തില്‍ തന്നെ മടക്കി. എന്നാല്‍ മാക്‌സ്‌വെല്‍, ഷെയ്ന്‍ വാട്‌സ ന്‍ (18*), ജെയിംസ് ഫോക്‌നര്‍ (10), പീറ്റര്‍ നെവില്‍ (രണ്ട് പന്തി ല്‍ 10*) എന്നിവര്‍ ടീമിനെ 150 കടത്തി. ഇന്ത്യക്കുവേണ്ടി ഹര്‍ദിക് പാണ്ഡ്യ രണ്ടു വിക്കറ്റ് വീഴ്ത്തി.
Next Story

RELATED STORIES

Share it