World

ഇന്ത്യ സഹോദരന്‍; ചൈന മടങ്ങിയെത്തിയ ബന്ധു: മാലദ്വീപ്‌

ബെയ്ജിങ്: ഇന്ത്യ സഹോദരനും ചൈന ഏറെക്കാലം മുമ്പ് നഷ്ടപ്പെട്ട ശേഷം തിരികെ ലഭിച്ച അടുത്ത ബന്ധുവുമാണെന്ന് ചൈനയിലെ മാലദ്വീപ് അംബാസഡര്‍ മൊഹമ്മദ് ഫൈസല്‍. ചൈനീസ് നിക്ഷേപങ്ങളെ അനുഭാവപൂര്‍വം സ്വീകരിക്കുമ്പോഴും ഇന്ത്യക്കും ചൈനയ്ക്കുമിടയില്‍ അകപ്പെടുന്നതിന്റെ പ്രയാസങ്ങളെക്കുറിച്ച് ബോധ്യമുള്ളതായും അദ്ദേഹം വ്യക്തമാക്കി.
വളരെക്കാലം മുമ്പ് നഷ്ടപ്പെട്ടുപോയെങ്കിലും തിരികെ ലഭിച്ച, തങ്ങളെ സഹായിക്കാന്‍ തയ്യാറായി മുന്നോട്ടു വന്ന അടുത്ത ബന്ധുവാണ് ചൈന. ഇന്ത്യ മാലദ്വീപിന്റെ സഹോദരനാണ്. തങ്ങളൊരു കുടുംബമാണ്. തങ്ങള്‍ക്കിടയില്‍ വഴക്കുകളോ അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടായേക്കാം. എന്നാല്‍, ഏറ്റവുമൊടുവില്‍ അവ പറഞ്ഞുതീര്‍ത്ത് രമ്യതയിലെത്തും-ഫൈസല്‍ സൗത്ത് ചൈനാ മോണിങ് പോസ്റ്റിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ നിന്ന് നിരവധി പദ്ധതികള്‍ തങ്ങള്‍ സ്വീകരിച്ചെങ്കിലും പര്യാപ്തമായ പണം ലഭിച്ചില്ലെന്നു മാലദ്വീപ് അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, പട്ടുപാത പദ്ധതിയുടെ ഭാഗമായി ചൈന മാലദ്വീപില്‍ വന്‍ തുകയുടെ നിഷേപം പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it