World

ഇന്ത്യ യുഎസിന്റെ മുഖ്യ സഖ്യകക്ഷിയാവാന്‍ പോവുന്നു: പോള്‍ റയാന്‍

വാഷിങ്ടണ്‍: ഇന്ത്യന്‍ സര്‍ക്കാര്‍ യുഎസിന്റെ സുപ്രധാന സഖ്യകക്ഷിയാവാന്‍ പോവുകയാണെന്നും ഇരുരാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും യുഎസ് ജന പ്രതിനിധിസഭാ സ്പീക്കര്‍ പോള്‍ റയാന്‍. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെ വിമര്‍ശകനായ റയാന്‍ ഒബാമയുടെ ഇന്ത്യ-യുഎസ് ബന്ധം സംബന്ധിച്ചു മാത്രമാണ് അദ്ദേഹത്തെ അനുകൂലിച്ചത്.
പസഫിക്-ഇന്ത്യന്‍ സമുദ്രം, പോലിസ് വിഭാഗം, തര്‍ക്കദ്വീപല്‍ ചൈനയുടെ കെട്ടിടങ്ങളും വിമാനത്താവളങ്ങളും നിര്‍മിക്കല്‍ തുടങ്ങിയ വിഷയങ്ങളില്‍ ഇന്ത്യ-യുഎസ് സഹകരണം ഭാവിയില്‍ വളരെ ഉപകാരപ്രദമായിരിക്കും. സ്പീക്കറായിരിക്കെ റയാന്റെ ക്ഷണപ്രകാരം യുഎസ് കോണ്‍ഗ്രസ്സിന്റെ സംയുക്ത യോഗത്തെ അഭിസംബോധന ചെയ്യുന്ന ആദ്യ വിദേശനേതാവാണ് മോദി. മോദിയുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാര്‍ രാജ്യത്ത് പരിവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. സുരക്ഷാ കാര്യത്തിലും തീവ്രവാദത്തിനെതിരേയുള്ള പോരാട്ടത്തിലും ഒരുമിച്ചുള്ള പ്രവര്‍ത്തനം ഉപകാരപ്രദമാവുമെന്നും റയാന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it