ഇന്ത്യ ഭീകരവാദത്തിന്റെ ഇര: ട്രംപ്

ഇന്ത്യ ഭീകരവാദത്തിന്റെ ഇര: ട്രംപ്
X


റിയാദ്: ഇന്ത്യ ഭീകരവാദത്തിന്റെ ഇരയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഭീകരവാദ സംഘടനകള്‍ രാജ്യത്തു നിലയുറപ്പിക്കാതിരിക്കാന്‍ ശ്രമിക്കണമെന്നും അറബ്-ഇസ്‌ലാമിക് ഉച്ചകോടിയില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ആഫ്രിക്ക, സൗത്ത് അമേരിക്ക, റഷ്യ, ചൈന, ആസ്‌ത്രേലിയ തുടങ്ങിയ രാജ്യങ്ങളും ഭീകരവാദത്തിന്റെ ഇരകളാണ്. ഈ രാജ്യങ്ങളെല്ലാം പലതവണ അക്രമങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നു പറഞ്ഞ ട്രംപ് പാകിസ്താനെക്കുറിച്ച് പരാമര്‍ശമൊന്നും നടത്തിയില്ല. സപ്തംബര്‍ 11 ആക്രമണം മുതല്‍ ഒര്‍ലാന്‍ഡോ ആക്രമണം വരെ അമേരിക്ക തുടര്‍ച്ചയായി ആക്രമണങ്ങള്‍ക്ക് ഇരയായിട്ടുണ്ട്.ഏഷ്യന്‍ രാജ്യങ്ങളുമായി ചേര്‍ന്ന് ഭീകരതയ്‌ക്കെതിരേ യോജിച്ചുപ്രവര്‍ത്തിക്കാന്‍ തയ്യാറാണ്.  വളര്‍ന്നുവരുന്ന മുസ്‌ലിം കുട്ടികള്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.മധ്യേഷ്യന്‍ രാജ്യങ്ങള്‍ തങ്ങളുടെ ശത്രുവിനെ ഇല്ലാതാക്കാന്‍ അമേരിക്ക വരുന്നതും കാത്തിരിക്കരുതെന്ന്  ട്രംപ് പറഞ്ഞു. അതേസമയം, റാഡിക്കല്‍ ഇസ്‌ലാമിക് തീവ്രവാദമെന്ന പതിവു പ്രയോഗം ഇത്തവണ പ്രസംഗത്തില്‍നിന്ന് ട്രംപ് ഒഴിവാക്കിയതു ശ്രദ്ധിക്കപ്പെട്ടു.
Next Story

RELATED STORIES

Share it