ഇന്ത്യ ഭക്ഷ്യോല്‍പന്നങ്ങളിലെ കീടനാശിനിപ്രയോഗം കുറയ്ക്കണം: സൗദി

ദുബയ്: ഇന്ത്യ സൗദി അറേബ്യയിലേക്കു കയറ്റുമതി ചെയ്യുന്ന അരി അടക്കമുള്ള ഭക്ഷ്യോ ല്‍പന്നങ്ങളിലുള്ള കീടനാശിനിയുടെ അംശം കുറയ്ക്കണമെന്ന് സൗദി ഫുഡ് ആ ന്റ് ഡ്രഗ് അതോറിറ്റി (എസ്ഫിഡിഎ) ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈയിടെ സൗദിയിലെ റിയാദില്‍ നടന്ന ഇരുരാജ്യങ്ങളിലെയും ഉന്നത ഭക്ഷ്യമന്ത്രാലയ ഉദ്യോഗസ്ഥരുടെ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്.
സൗദി അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഓള്‍ ഇന്ത്യ റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിജയ് സേഥിയ വ്യക്തമാക്കി. അഗ്രികള്‍ച്ചറല്‍ ഫുഡ് പ്രൊഡക്റ്റ്‌സ് എക്‌സ്‌പോര്‍ട്ട് ഡെവലപ്‌മെന്റ് അതോറിറ്റി(അപേഡ)യുടെ നേതൃത്വത്തിലുള്ള ഉന്നത സംഘമാണ് സൗദി അധികൃതരുമായി ചര്‍ച്ച നടത്തിയത്. നിലവില്‍ യൂറോപ്യന്‍ യൂനിയനിലേക്കും അമേരിക്കയിലേക്കും അരി കയറ്റുമതി ചെയ്യാന്‍ കഴിയാത്ത കര്‍ശന നിയമങ്ങളാണ് ആ രാജ്യങ്ങളിലുള്ളത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യ കയറ്റുമതി ചെയ്ത ബസ്മതി അരിയുടെ 75 ശതമാനവും ജിസിസി രാജ്യങ്ങളിലേക്കാണ്. 26,000 കോടി ഇന്ത്യന്‍ രൂപയുടെ 30 ലക്ഷം ടണ്‍ അരിയാണ് കഴിഞ്ഞ വര്‍ഷം ഇന്ത്യ കയറ്റുമതി ചെയ്തത്. പാശ്ചാത്യരാജ്യങ്ങളേതിനേക്കാള്‍ സൗദി അധികൃതരുടെ നിലപാട് അരി കയറ്റുമതിക്ക് ഏറെ പ്രായോഗികമാണെന്നാണ് ഇന്ത്യന്‍ കയറ്റുമതിരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ വ്യക്തമാക്കുന്നത്.

Next Story

RELATED STORIES

Share it