ഇന്ത്യ ബ്രിട്ടനുമായി ആണവകരാര്‍ ഒപ്പുവച്ചു

ലണ്ടന്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടന്‍ സന്ദര്‍ശനത്തിന്റെ ആദ്യദിനത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ആണവകരാറില്‍ ഒപ്പുവച്ചു. യുഎന്‍ രക്ഷാസമിതിയിലെ ഇന്ത്യയുടെ സ്ഥിരാംഗത്വം തങ്ങള്‍ പിന്തുണയ്ക്കുന്നതായി ബ്രിട്ടിഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണ്‍ പ്രഖ്യാപിച്ചു. ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ത്രിദിനസന്ദര്‍ശനത്തിനായാണ് മോദി ഇന്നലെ ബ്രിട്ടനിലെത്തിയത്.
പ്രധാനമന്ത്രിയായതിനു ശേഷം മോദിയുടെ ആദ്യത്തെ ബ്രിട്ടന്‍ സന്ദര്‍ശനമാണിത്. വിമാനത്താവളത്തില്‍ വിദേശകാര്യമന്ത്രി ഹുഗോ സൈ്വര്‍, തൊഴില്‍കാര്യമന്ത്രി പ്രീതി പട്ടേല്‍ എന്നിവര്‍ ചേര്‍ന്നാണ് മോദിയെ സ്വീകരിച്ചത്. സാമ്പത്തികം, വിദ്യാഭ്യാസം, ഗവേഷണം, ആരോഗ്യം, എന്നീ മേഖലകളുമായി ബന്ധപ്പെട്ട കരാറുകളിലും ഇരുരാജ്യങ്ങളും ഒപ്പുവയ്ക്കുമെന്നാണു കരുതുന്നത്. രാജ്യത്ത് ഒരുതരത്തിലും അസഹിഷ്ണുത അനുവദിക്കില്ലെന്നു മോദി ബ്രിട്ടനില്‍ വ്യക്തമാക്കി. ഡേവിഡ് കാമറണിനൊപ്പം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ അസഹിഷ്ണുതയെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു ഈ പ്രതികരണം. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ അഭിപ്രായസ്വാതന്ത്ര്യം നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും മോദി പറഞ്ഞു
Next Story

RELATED STORIES

Share it