Sports

ഇന്ത്യ പുറത്ത്; ഇന്ത്യയെ ഏഴ് വിക്കറ്റിന് തകര്‍ത്ത് വെസ്റ്റ ഇന്‍ഡീസ് ഫൈനലില്‍

മുംബൈ: ട്വന്റി-20 ലോകകപ്പി ല്‍ ഇന്ത്യയെ ഏഴ് വിക്കറ്റിന് ത കര്‍ത്ത് വെസ്റ്റ് ഇന്‍ഡീസ് ഫൈ നലില്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 192 റണ്‍സ് അടിച്ചെടുത്തു. എന്നാ ല്‍ 19.4 ഓവറില്‍ 196 റണ്‍സ് നേടിയ വെസ്റ്റ് ഇന്‍സീസ് ഫൈനലില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുകയായിരുന്നു.
സൂപ്പര്‍താരം ക്രിസ് ഗെയ്ല്‍, മര്‍ലോണ്‍ സാമുവല്‍സ് എന്നിവരാണ് വില്‍ഡീസ് നിരയില്‍ ആദ്യം പുറത്തായത്. ആറു പന്തില്‍ അഞ്ചു റണ്‍സ് മാത്രമാണ് ഗെയിലിന് നേടാനായത്. എന്നാല്‍ വെസ്റ്റ് ഇന്‍ഡീസിന്റെ സൈമണ്‍സ് ക്രീസിലെത്തിയതോടെ ഇന്ത്യയുടെ പരാജയംതുടങ്ങുകയായിരുന്നു. 51 ബോളില്‍ 82റണ്‍സ് നേടിയ സൈമണ്‍സാണ് മാന്‍ ഓഫ് ദ മാച്ച്. ഇത് രണ്ടാം തവണയാണ് വെ സ്റ്റ് ഇന്‍ഡീസ് ഫൈനലിലെത്തുന്നത്.
47 പന്തില്‍ 11 ബൗണ്ടറികളും ഒരു സിക്‌സറുമടങ്ങുന്നതായിരുന്നു കോഹ്‌ലിയുടെ (89*) ഗംഭീര ഇന്നിങ്‌സ്. രോഹിത് ശര്‍മ (43), അജിന്‍ക്യ രഹാനെ (40) എന്നിനവരും ഇന്ത്യന്‍ സ്‌കോറിനു കരുത്തേകി. കോഹ്‌ലിക്കൊപ്പം ഒമ്പത് പന്തില്‍ നിന്നു 15 റണ്‍സോടെ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി പുറത്താവാതെ നിന്നു.
ടോസിനു ശേഷം വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഡാരന്‍ സമി ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആസ്‌ത്രേലിയക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. പരിക്കേറ്റ യുവരാജ് സിങിനു പകരം മനീഷ് പാണ്ഡെയും മോശം ഫോമിലുള്ള ശിഖര്‍ ധവാനു പകരം അജിന്‍ക്യ രഹാനെയും പ്ലെയിങ് ഇലവനിലെത്തി.
രോഹിത് ശര്‍മയ്‌ക്കൊപ്പം രഹാനെയാണ് ഇന്നിങ്‌സ് ഓപണ്‍ ചെയ്തത്. വളരെ ശ്രദ്ധയോടയാണ് ഇരുവരും ഇന്നിങ്‌സ് ആരംഭിച്ചത്. ആദ്യ രണ്ടോവറില്‍ ആറു റണ്‍സ് മാത്രമാണ് ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ ഉണ്ടായിരുന്നത്. മൂന്നാം ഓവറിലെ ആദ്യ പന്തില്‍ ബ്രാത്‌വെയ്റ്റിനെതിരേ സിക്‌സര്‍ പറത്തി രോഹിത് ഇന്ത്യന്‍ ആരാധകര്‍ക്ക് ആദ്യമായി ആഹ്ലാദിക്കാന്‍ വകനല്‍കി. ഈ സിക്‌സറിനു ശേഷം രോഹിത് കൂടുതല്‍ ആക്രമിച്ചു കളിച്ചു. 7.2 ഓവറില്‍ 62 റണ്‍സെന്ന നിലയില്‍ നില്‍ക്കെ രോഹിത്തിനെ പുറത്താക്കി വിന്‍ഡീസ് കളിയിലേക്കു തിരിച്ചുവന്നു. 29 പന്തില്‍ മൂന്നു വീതം ബൗണ്ടറികളും സിക്‌സറുടമക്കം 43 റണ്‍സെടുത്ത രോഹിത്തിനെ സാമുവല്‍ ബദ്രി വിക്കറ്റിനു മുന്നില്‍ കുരുക്കി.രഹാനെയ്ക്കു കൂട്ടായി കോഹ്‌ലിയെത്തിയതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. 66 റണ്‍സാണ് രണ്ടാം വിക്കറ്റില്‍ ഇരുവരും കൂട്ടിച്ചേര്‍ത്തത്. സിക്‌സറിനു ശ്രമിച്ച രഹാനെയെ റസ്സലിന്റെ ബൗളിങില്‍സ ബൗണ്ടറി ലൈനിന് തൊട്ടരികില്‍ വച്ച് ബ്രാവോ പിടികൂടുകയായിരുന്നു. 35 പന്തുകള്‍ നേരിട്ട രഹാനെ രണ്ടു ബൗണ്ടറി നേടി.
രഹാനെയുടെ പുറത്താവലിനു ശേഷം കോഹ്‌ലിയുടെ സംഹാരതാണ്ഡവമാണ് കണ്ടത്. വിന്‍ഡീസ് ബൗളര്‍മാരെ താരം തലങ്ങുംവിലങ്ങും പ്രഹരിച്ചു. അവസാന അഞ്ചോവറിലെ വെടിക്കെട്ടാണ് ഇന്ത്യന്‍ സ്‌കോര്‍ 200ന് അടുത്തെത്തിച്ചത്. അവസാന അഞ്ചോവറില്‍ 65 റണ്‍സാണ് ഇന്ത്യ വാരിക്കൂട്ടിയത്.

Next Story

RELATED STORIES

Share it