Flash News

ഇന്ത്യ പുരുഷ ബാഡ് മിന്റണില്‍ ഒന്നാം സ്ഥാനം നേടും : ഗോപിചന്ദ്‌



ന്യൂഡല്‍ഹി: അധികം വൈകാതെ തന്നെ ഇന്ത്യക്ക് പുരുഷ ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനത്തേക്കെത്താന്‍ കഴിയുമെന്ന് ബാഡ്മിന്റണ്‍ പരിശീലകന്‍ പുല്ലേല ഗോപിചന്ദ്. 2016 റിയോ ഒളിംപിക്‌സില്‍ പിവി സിന്ധു വെള്ളിമെഡല്‍ സ്വന്തമാക്കിയപ്പോള്‍ പരിശീലകസ്ഥാനത്ത് ഗോപിചന്ദായിരുന്നു. ഇന്ത്യക്ക് മികച്ച പുരുഷ താരങ്ങളുണ്ടെങ്കിലും ഒന്നാം സ്ഥാനത്തേക്കെത്താന്‍  കഴിഞ്ഞിട്ടില്ല. എന്നാല്‍ കൃത്യമായ പരിശീലനത്തിലൂടെ അധികം വൈകാതെ ഇന്ത്യക്ക് പുരുഷ ബാഡ്മിന്റണില്‍ ഒന്നാം സ്ഥാനത്തേക്കെത്താനാവുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.കിടമ്പി ശ്രീകാന്ത്(3ാം നമ്പര്‍ താരം), പി കശ്യപ്(6ാം നമ്പര്‍ താരം), സായ് പ്രണോയ്( 20ാം നമ്പര്‍ താരം) എന്നിവരെല്ലാം മികച്ച പ്രകടനം പുറത്തെടുക്കുന്ന താരങ്ങളാണ്. ചെറിയ ചെറിയ പിഴവുകളാണ് ഇവരുടെ ഒന്നാം സ്ഥാനത്തേക്ക് വിലങ്ങുതടിയായി നില്‍ക്കുന്നത്. അത് കണ്ടുപിടിച്ച് കൃത്യമായി പരിഹാരം നല്‍കിയാല്‍ തീര്‍ച്ചയായും ഇന്ത്യക്ക് മുന്നേറ്റം നടത്താന്‍ കഴിയുമെന്നും ഗോപിചന്ദ് അഭിപ്രായപ്പെട്ടു. ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്ന് മികച്ച പിന്തുണ കൂടി ഉണ്ടെങ്കിലേ ഇത് സാധ്യമാവൂ എന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it