ഇന്ത്യ-പാക് വിദേശകാര്യ സെക്രട്ടറിമാര്‍ ജനുവരിയില്‍കൂടിക്കാഴ്ച നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാടകീയമായ പാക് സന്ദര്‍ശനത്തിനു പിന്നാലെ ഇരു രാജ്യങ്ങളും തമ്മിലുള്ള വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ചകള്‍ ജനുവരി 15ന് ഇസ്‌ലാമാബാദില്‍ നടക്കും. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ പാക് വിദേശകാര്യ സെക്രട്ടറിയുമായുള്ള ചര്‍ച്ചയ്ക്കായി ഇസ്‌ലാമാബാദിലേക്ക് പോവുമെന്നാണ് വിദേശകാര്യ മന്ത്രാലയ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഡിസംബര്‍ 7, 8 തിയ്യതികളില്‍ വിദേശകാര്യ മന്ത്രി പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നു. അന്ന് നടന്ന മന്ത്രിതല ചര്‍ച്ചകളിലെ വിഷയങ്ങള്‍ സെക്രട്ടറിതല ചര്‍ച്ചയില്‍ വിഷയമാവുമെന്നാണ് റിപോര്‍ട്ട്. കഴിഞ്ഞ ദിവസം മോദിയും നവാസ് ശരീഫും ലാഹോറില്‍ നടത്തിയ ചര്‍ച്ചകളും സെക്രട്ടറി തല ചര്‍ച്ചകളില്‍ വിഷയമാവും. കശ്മീര്‍ പ്രശ്‌നം അടക്കമുള്ള വിഷയങ്ങള്‍ ഇരു പ്രധാനമന്ത്രിമാരും ചര്‍ച്ചചെയ്തുവെന്നാണ് പാകിസ്താന്‍ മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപോര്‍ട്ട് ചെയ്തത്.
2004ന് ശേഷം ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്. ജനുവരി മധ്യത്തില്‍ സെക്രട്ടറിതല ചര്‍കള്‍ നടത്താന്‍ ഇരു പ്രധാനമന്ത്രിമാരും കഴിഞ്ഞ ദിവസത്തെ കൂടിക്കാഴ്ചയില്‍ തീരുമാനിച്ചതായി പാക് വിദേശകാര്യ സെക്രട്ടറിയും വ്യക്തമാക്കി.
Next Story

RELATED STORIES

Share it