ഇന്ത്യ-പാക് ആണവകേന്ദ്രങ്ങളുടെ പട്ടിക കൈമാറി

ന്യൂഡല്‍ഹി: ഉഭയകക്ഷി ഉടമ്പടി പ്രകാരം ഇന്ത്യയും പാകിസ്താനും തങ്ങളുടെ പക്കലുള്ള ആണവകേന്ദ്രങ്ങളുടെ പട്ടിക പരസ്പരം കൈമാറി. ആണവകേന്ദ്രങ്ങളില്‍ ആക്രമണം തടയുന്നതാണ് ഉഭയകക്ഷി കരാര്‍. ആണവനിലയങ്ങളുടെ വിവരങ്ങള്‍ വ്യാഴാഴ്ചയാണ് കൈമാറിയത്. 1988 ജനുവരി ഒന്നിനാണ് കരാര്‍ നിലവില്‍ വന്നത്. ഇതു പ്രകാരം 1991 മുതല്‍ എല്ലാ വര്‍ഷവും ഈ കൈമാറ്റച്ചടങ്ങ് നടന്നുവരുന്നുണ്ട്. അതേസമയം, ഇരുരാജ്യങ്ങളിലെയും ജയിലില്‍ കഴിയുന്ന മീന്‍പിടിത്തക്കാരും സാധാരണക്കാരുമായ പൗരന്‍മാരെ കൈമാറാനും തീരുമാനിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it