Flash News

ഇന്ത്യ-പാക്ക് വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച നീപ്പാളില്‍

ഇന്ത്യ-പാക്ക്  വിദേശകാര്യ സെക്രട്ടറി തല ചര്‍ച്ച നീപ്പാളില്‍
X
INDIA-PAK

ന്യൂഡല്‍ഹി: ഇന്ത്യ-പാക്കിസ്താന്‍ വിദേശകാര്യ സെക്രട്ടറിമാര്‍ തമ്മിലുള്ള ചര്‍ച്ചകള്‍ നീപ്പാളിലെ പൊക്കാറയില്‍ നടന്നേക്കുമെന്ന് റിപ്പോര്‍ട്ട്.
നാളെ ആരംഭിക്കാനിരിക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ യോഗത്തോട് അനുബന്ധിച്ചാണ് ചര്‍ച്ചകള്‍ നടക്കുക.
അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും പഞ്ചാബിലെ പത്താന്‍കോട്ട് ആക്രമണങ്ങളെയും തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരുന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനരാരംഭിക്കുമെന്നാണ് സൂചന. ജനുവരി 14ന് ഇസ്‌ലാമാബാദില്‍ വെച്ച് പാക്ക് വിദേശകാര്യ സെക്രട്ടറി അഹ്‌സാസ് അഹമ്മദ് ചൗധരിയുമായി ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
മാര്‍ച്ച് 14മുതല്‍ 17വരെ നീപ്പാളിലെ പോക്കാറയിലാണ് സാര്‍ക്ക് യോഗം നടക്കുന്നത്.  കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറിയും സാര്‍ക്ക് അസിസ്റ്റന്റ് സെക്രട്ടറിയുമായ എസ് ജയശങ്കര്‍ യോഗത്തില്‍ പങ്കെടുക്കും.
വിദേശകാര്യ സെക്രട്ടറിമാര്‍ പങ്കെടുക്കുന്ന സാര്‍ക്ക് രാജ്യങ്ങളുടെ 42ആമത് സ്റ്റാന്റിംഗ് കമ്മിറ്റി യോഗം മാര്‍ച്ച് 16നും സാര്‍ക്ക് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാര്‍ പങ്കെടുക്കുന്ന യോഗം 17നും നടക്കും.

[related]
Next Story

RELATED STORIES

Share it