Flash News

ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി : ഫൈനല്‍ ഇന്ന് തിരുവനന്തപുരത്ത്



തിരുവനന്തപുരം: ഇന്ത്യ-ന്യൂസിലന്‍ഡ് ട്വന്റി  പരമ്പരയിലെ കലാശപ്പോരാട്ടം ഇന്നു തിരുവനന്തപുരം കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബില്‍ (ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം) നടക്കും. വൈകീട്ട് ഏഴിനാണ് മല്‍സരം. കഴിഞ്ഞ രണ്ടു കളികളിലായി ഇരുടീമുകളും ഓരോ ജയം സ്വന്തമാക്കിയതിനാല്‍ ഇന്നത്തെ മല്‍സരത്തിന് വാശിയേറും. എന്നാല്‍, തോരാതെ പെയ്യുന്ന കനത്ത മഴ മല്‍സരത്തിനു ഭീഷണിയാണ്.  മൂന്നു പതിറ്റാണ്ടിനുശേഷം തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്ട്ര മല്‍സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഇരുടീമുകളും ഞായറാഴ്ച രാത്രി 11.30ഓടെ പ്രത്യേകം ചാര്‍ട്ടര്‍ ചെയ്ത വിമാനത്തിലാണ് തിരുവനന്തപുരത്ത് എത്തിയത്. രാത്രി ഏറെ വൈകിയിട്ടും ടീമുകളെ സ്വീകരിക്കാന്‍ ആരാധകര്‍ എത്തിയിരുന്നു.  തുടര്‍ന്ന് ടീം താമസസ്ഥലമായ കോവളത്തെ റാവിസ് ലീല ഹോട്ടലിലേക്ക് പോയി. ടീമുകള്‍ക്ക് ഇന്നലെ രാവിലെയും ഉച്ചയ്ക്കുമായി സ്റ്റേഡിയത്തില്‍ പരിശീലനത്തിന് സൗകര്യം ഒരുക്കിയിരുന്നെങ്കിലും മഴ മൂലം റദ്ദാക്കി.
Next Story

RELATED STORIES

Share it