Flash News

ഇന്ത്യ-ദോഹ വ്യോമപാതയില്‍ മാറ്റം

ഇന്ത്യ-ദോഹ വ്യോമപാതയില്‍ മാറ്റം
X


ദോഹ: ഇന്ത്യയില്‍ നിന്ന് ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്കും തിരിച്ചുമുള്ള വ്യോമപാത മാറ്റി. സൗദി അറേബ്യ ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ ഖത്തറുമായുള്ള നയതന്ത്രബന്ധം ഉപേക്ഷിച്ച സാഹചര്യത്തിലാണ് വ്യോമപാത മാറ്റാന്‍ ഖത്തര്‍ നിര്‍ബന്ധിതതരായത്. ഖത്തര്‍ എയര്‍വേയ്‌സും ഇന്ത്യന്‍ വിമാനക്കമ്പനികളായ എയര്‍ ഇന്ത്യ, ജെറ്റ് എയര്‍വേയ്‌സ്, ഇന്‍ഡിഗോ എന്നിവയുമാണ് സഞ്ചാരപഥം മാറ്റിയത്. ചില വിമാന കമ്പനികള്‍ ലഗേജ് പരിധിയും വെട്ടിച്ചുരുക്കിയിട്ടുണ്ട്. ലഗേജ് പരിധി വെട്ടിച്ചുരുക്കിയത് വേനലവധിക്ക് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്നവരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജെറ്റ് എയര്‍വേയ്‌സ് ലഗേജ് പരിധി മുപ്പതില്‍ നിന്ന് ഇരുപത് കിലോയായാണ് കുറച്ചത്.  പ്രീമിയം വിഭാഗത്തില്‍പ്പെട്ട യാത്രക്കാര്‍ക്ക് മുപ്പത് കിലോ അനുവദിച്ചിട്ടുണ്ട്. നേരത്തെ ടിക്കറ്റ് എടുത്തവര്‍ക്ക് പുതിയ നിയന്ത്രണം ബാധകമല്ല. ഇറാന് മുകളിലൂടെ സഞ്ചാരപാത ക്രമീകരിച്ച സാഹചര്യത്തില്‍ പത്ത് മുതല്‍ അമ്പത് മിനിറ്റ് വരെ കൂടുതല്‍ യാത്രാസമയം വേണ്ടിവരും.

[related]
Next Story

RELATED STORIES

Share it