World

ഇന്ത്യ-ചൈന പ്രതിരോധ ചര്‍ച്ച ആരംഭിച്ചു

ബെയ്ജിങ്: ഇന്ത്യ-ചൈന പ്രതിരോധ ചര്‍ച്ച ബെയ്ജിങില്‍ ആരംഭിച്ചു. ചര്‍ച്ചയില്‍ സൈനികരംഗത്തെ സഹകരണത്തിന് പ്രാധാന്യം നല്‍കുമെന്ന് ഇരു രാജ്യങ്ങളും വ്യക്തമാക്കിയിരുന്നു.
ചൈനയുടെ സമുദ്രമാര്‍ഗമുള്ള സില്‍ക്ക് റൂട്ട്, ഇരു രാജ്യങ്ങളിലെയും സൈനികാസ്ഥാനങ്ങള്‍ക്കിടയില്‍ ഹോട്ട്‌ലൈന്‍ സംവിധാനം സ്ഥാപിക്കല്‍ തുടങ്ങിയവ ചര്‍ച്ചയില്‍ വിഷയങ്ങളാവും.
ചൈനയുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ പരിഗണനയാണ് നല്‍കുന്നതെന്ന് ബെയ്ജിങിലെത്തിയ പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ വ്യക്തമാക്കി. പരീക്കറിന്റെ സന്ദര്‍ശനത്തിന് വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് ചൈനീസ് പ്രതിരോധമന്ത്രി ചാങ് വാന്‍ക്വാന്‍ പറഞ്ഞിരുന്നു.
Next Story

RELATED STORIES

Share it