ഇന്ത്യ ക്രിസ്ത്യന്‍,ഹിന്ദു, മുസ്‌ലിംകളുടെ മണ്ണെന്ന് ഓര്‍മിപ്പിച്ച് മുഖര്‍ജി

നാഗ്പൂര്‍: നാഗ്പൂരിലെ ആര്‍എസ്എസ് വേദിയില്‍ മതേതര്വത്തിന്റെയും സഹിഷ്ണതയുടെയും പ്രാധാന്യം ആര്‍എസ് എസിനെ ഓര്‍മിച്ച് മുന്‍ രാഷ്ട്പതി പ്രണബ് കുമാര്‍ മുഖര്‍ജി. രാജ്യത്തെ മതത്തിന്റെ പേരില്‍ നിര്‍വചിക്കാന്‍ ശ്രമം നടത്തരുത്. അത് ദേശീയതയെ തകര്‍ക്കും. കണ്ണടച്ച് ഇന്ത്യയെ നോക്കുമ്പോള്‍ കാണുന്നത് ഒരറ്റം മുതല്‍ മറ്റേ അറ്റം വരെയുള്ള ഇന്ത്യയെയാണ്. ത്രിപുര മുതല്‍ ദ്വാരക വരെയും കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയും നീണ്ടുകിടക്കുന്ന രാജ്യത്ത 122 ഭാഷകള്‍, 1600 ഭാഷദേദങ്ങള്‍, ഏഴ് മുഖ്യ സമുദായങ്ങള്‍ ഇവയെല്ലാം കാണാന്‍ കഴിയുന്നു. ഒറ്റ ഭരണഘടനയ്ക്കു കീഴില്‍ എണ്ണമില്ലാത്ത സമുദായങ്ങള്‍, ഭാഷകള്‍, വംശങ്ങള്‍, ജാതികള്‍ എല്ലാം ാെരുമിച്ച് നില്‍ക്കുന്നു. ഇതാണ് ഇന്ത്യ-അദ്ദേഹം പറഞ്ഞു.
എന്നാല്‍ ഇന്ന് നമുക്ക് ചുറ്റും ആക്രമങ്ങളും അസഹിഷ്ണതയും വര്‍ധിക്കുകയാണ്.ഇവയെല്ലാം ഒഴിവാക്കി സമാധാനം, സന്തോഷം, ഒത്തൊരുമ തുടങ്ങിയവയുടെ പാതയിലേക്ക് നാം വരണം.
ചരിത്രം പരിശോധിച്ചാല്‍ ഇവിടെ മുസ്‌ലിം ഭരണം, പിന്നാലെ ബ്രിട്ടീഷ് രാജ്ഞിയുടെ  ഈസ്റ്റ് ഇന്ത്യ കമ്പനി തുടങ്ങി 5000 വര്‍ഷത്തിനകം നിരവധി ഭരണാധികാരികള്‍ ഇന്ത്യയിലുണ്ടായത് കാണാം.  ഇന്ത്യ ഹിന്ദുവും മുസ്‌ലിമും െ്രെകസ്തവനും ഉള്‍പ്പെടെ എല്ലാവിഭാഗങ്ങളുടേയും മണ്ണാണെന്നും രാജ്യസ്‌നേഹം ഭരണഘടനാധിഷ്ഠിതമാകണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ കണ്ടെത്തല്‍ എന്ന പുസ്തകത്തില്‍ ഹിന്ദുക്കളും മുസ്‌ലിംകളും സിഖുകാരും മറ്റു വിഭാഗങ്ങളും ഒരുമിച്ചാലേ യഥാര്‍ഥ ദേശീയത രൂപപ്പെടൂവെന്നാണ് നെഹ്രു പറയുന്നത്.ഇന്ത്യന്‍ ദേശീയത മറ്റുള്ളവയെ ഒഴിവാക്കുന്നതോ ആക്രമണ സ്വഭാവമുള്ളതോ നിഷേധാത്മകമോ അല്ലെന്നാണ് ഗാ്ന്ധിജി പറയുന്നതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ഭരണത്തിലിരിക്കുന്ന സര്‍ക്കാരിന്റെ ലക്ഷ്യം ജനങ്ങളെ ദാരിദ്ര്യം, രോഗം തുടങ്ങിയ അധപതിച്ച അവസ്ഥകളില്‍ നിന്ന് രക്ഷിക്കലായിരിക്കണം.  ഇവ ശരിയായാല്‍ ദേശീയത താനെ ഉണ്ടാവുമെന്നും അദ്ദേഹം ചൂണ്ടികാട്ടി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെയും മകളുടെയും അടക്കമുള്ള എതിര്‍പ്പുകള്‍ മറികടന്ന് ആര്‍എസ്എസ് വേദിയിലെത്തിയ പ്രണബിന്റെ വാക്കുകള്‍ ആകാംക്ഷയോടെയാണ് രാജ്യം കാത്തിരുന്നത്.  നാഗ്പൂര്‍ സന്ദര്‍ശനത്തില്‍ സോണിയാ ഗാന്ധിയും അതൃപ്തയാണെന്ന്  ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പരിപാടിയില്‍ പങ്കെടുക്കുമെന്ന തീരുമാനം പുനപ്പരിശോധിക്കണമെന്ന ആവശ്യവുമായി ജയറാം രമേശ്, സികെ ജാഫര്‍ ഷെരീഫ്, രമേശ് ചെന്നിത്തല എന്നിവരടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു.
അതേസമയം രാജ്യത്തിന്റെ വീരപുത്രന് പ്രണാമം അര്‍പ്പിക്കാന്‍ സാധിച്ചുവെന്നാണ് ഹെഡ്‌ഗേവാറിന്റെ ജന്മസ്ഥലം സന്ദര്‍ശിച്ചതിന് പിന്നാലെ സന്ദര്‍ശന ഡയറിയില്‍ പ്രണബ് കുറിച്ചത്.
Next Story

RELATED STORIES

Share it