Flash News

ഇന്ത്യ-കസാഖ് സംയുക്ത സൈനികാഭ്യാസം തുടങ്ങി



ജമ്മു: ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുന്നതിന് ഇന്ത്യ-കസാക്കിസ്താന്‍ സൈന്യങ്ങള്‍ 14 ദിവസം നീളുന്ന സംയുക്താഭ്യാസത്തിനു ഹിമാചല്‍ പ്രദേശില്‍ തുടക്കമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള രണ്ടാമത്തെ സൈനികാഭ്യാസമാണിത്. 2016ല്‍ കസാക്കിസ്താനില്‍ വച്ചായിരുന്നു ആദ്യ സംയുക്ത സൈനികാഭ്യാസം. പ്രഹല്‍ ദോസ്യാക് 2017ന്റെ ഉദ്ഘാടനം ഹിമാചല്‍ പ്രദേശിലെ ബക്‌ലോഹില്‍ തുടങ്ങിയതായി പ്രതിരോധ വക്താവ് പറഞ്ഞു. ഇന്ത്യന്‍ സേനയുടെ 11ാമതു ഗൂര്‍ഖ റൈഫിള്‍സിന്റെ മൂന്നാം ബറ്റാലിയനും കസാക്കിസ്താന്‍ സേനയുടെ ഇതേ റാങ്കിലുള്ള ബറ്റാലിയനുമാണ് അഭ്യാസത്തില്‍ പങ്കെടുക്കുന്നത്.
Next Story

RELATED STORIES

Share it