Flash News

ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ സാകിര്‍ നായികിനെ വിട്ടുനല്‍കും: മലേഷ്യ

ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ സാകിര്‍ നായികിനെ വിട്ടുനല്‍കും: മലേഷ്യ
X


ക്വാലാലംപൂര്‍: ഇന്ത്യ ഔദ്യോഗികമായി ആവശ്യപ്പെടുകയാണെങ്കില്‍ മതപ്രഭാഷകനായ സാകിര്‍ നായികിനെ വിട്ടുനല്‍കുമെന്ന് മലേഷ്യന്‍ ഉപപ്രധാനമന്ത്രി അഹമ്മദ് സഹീദ് ഹമീദി. കുറ്റവാളികളെ കൈമാറുന്നതിനായി ഇന്ത്യയും മലേഷ്യയും തമ്മില്‍ എംഎല്‍എടി കരാര്‍ നിലനില്‍ക്കുന്നുണ്ട്. അതേസമയം, സാകിര്‍ നായികിനെ കൈമാറാന്‍ വിദേശ കാര്യമന്ത്രാലയം മുഖേന മലേഷ്യയോട് ഉടന്‍ തന്നെ ആവശ്യപ്പെടുമെന്ന് എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സാകിര്‍ നായിക് മലേഷ്യയില്‍ സ്ഥിരതാമസത്തിനുള്ള അനുമതി നേടിയിട്ടുണ്ട്. ഇന്ത്യ അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് റദ്ദാക്കിയെങ്കിലും മലേഷ്യയില്‍ അദ്ദേഹത്തിനു സ്ഥിരതാമസത്തിനു നല്‍കിയിട്ടുള്ള അനുമതി പിന്‍വലിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തിനുള്ളില്‍ അദ്ദേഹം ഒരു ചട്ടലംഘനവും നടത്തിയിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മതസംഘടനകള്‍ക്കിടയില്‍ വിദ്വേഷം പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞയാഴ്ച എന്‍ഐഎ സാകിര്‍ നായികിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

[related]
Next Story

RELATED STORIES

Share it