Flash News

ഇന്ത്യ-ഇസ്രായേല്‍ സൈനിക അഭ്യാസത്തിന് ഇന്നു തുടക്കം



ന്യൂഡല്‍ഹി: സൈനിക സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ഇന്ത്യ-ഇസ്രായേല്‍ സംയുക്ത സൈനികാഭ്യാസത്തിന് ഇന്നു തുടക്കം. നവംബര്‍ 16 വരെ ഇസ്രായേലിലെ ഉവ്ദ വ്യോമസേനാ താവളത്തില്‍ നടക്കുന്ന സൈനികാഭ്യാസത്തില്‍ ഇന്ത്യയുടെ അത്യാധുനിക സൈനിക വിമാനമായ സി-130-ജെ സൂപ്പര്‍ ഹെര്‍ക്കുലിസ് അടക്കം 45 പേരടങ്ങുന്ന വ്യോമസേനാംഗങ്ങളാണ് പങ്കെടുക്കുക. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യയും ഇസ്രായേലും ഒരു സൈനികാഭ്യാസത്തിന്റെ ഭാഗമാവുന്നത്. അംഗരാജ്യങ്ങളുമായുള്ള സൈനിക സഹകരണം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഷത്തില്‍ രണ്ടു തവണ തടത്തുന്ന സൈനികാഭ്യാസ പരിപാടിയാണ് ബ്ലൂ ഫഌഗ് പരിശീലനം. ബ്ലൂഫഌഗ്-17 എന്ന പേരിലുള്ള സംയുക്ത സൈനികാഭ്യാസത്തില്‍ യുഎസ്, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഗ്രീസ്, പോളണ്ട് എന്നീ രാജ്യങ്ങളും പങ്കെടുക്കും.
Next Story

RELATED STORIES

Share it