ഇന്ത്യ-ആസ്‌ത്രേലിയ അഞ്ചാം ഏകദിനം ഇന്ന്; നാണക്കേട് ഒഴിവാക്കാന്‍ ഇന്ത്യ

സിഡ്‌നി: സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ ടീം ഇന്ത്യ ഇന്നിറങ്ങും. ആസ്‌ത്രേലിയക്കെതിരായ അഞ്ചാമത്തെ യും അവസാനത്തെയും ഏകദിന മല്‍സരമാണ് ഇന്നു സിഡ്‌നിയില്‍ അരങ്ങേറുന്നത്. ആദ്യ നാലു കളികളിലും പരാജയപ്പെട്ട് പരമ്പര അടിയറ വച്ച ധോണിയും സംഘവും ആശ്വാസജയത്തോടെ ആത്മവിശ്വാസം തിരിച്ചുപിടിക്കാമെന്ന പ്രതീക്ഷയിലാണ്.
ഇന്നു കൂടി തോല്‍ക്കുകയാണെങ്കില്‍ ഇന്ത്യക്കു മറ്റൊരു തിരിച്ചടി കൂടി നേരിടേണ്ടിവരും. ഐസിസി ഏകദിന റാങ്കിങില്‍ നിലവില്‍ രണ്ടാംസ്ഥാനത്തുള്ള ഇന്ത്യ ഇന്നു പരാജയപ്പെടുകയാണെങ്കില്‍ മൂന്നാംസ്ഥാനത്തേക്കു പിന്തള്ളപ്പെടും. അതിനാല്‍ ഏറ്റവും മികച്ച പ്രകടനത്തിനു തന്നെ കച്ചമുറുക്കിയാവും ടീം ഇന്ത്യ ഇന്നു പാഡണിയുക.
പരമ്പരയിലെ ആദ്യ മൂന്നു മ ല്‍സരങ്ങളിലും ബൗളര്‍മാരാണ് ഇന്ത്യന്‍ തോല്‍വിക്ക് ഉത്തരവാദികളെങ്കില്‍ നാലാമത്തെ കളിയില്‍ ബാറ്റ്‌സ്മാന്‍മാരാണ് പരാജയത്തിനു കാരണക്കാര്‍. കഴിഞ്ഞ മല്‍സരത്തില്‍ ഓസീസ് ഉയര്‍ത്തിയ 349 റണ്‍സെന്ന കൂറ്റ ന്‍ വിജയലക്ഷ്യം ഒരു ഘട്ടത്തി ല്‍ ഇന്ത്യ നേടുമെന്ന പ്രതീതിയുണ്ടായിരുന്നു. 37ാം ഓവറില്‍ ഒന്നിന് 277 റണ്‍സെന്ന നിലയില്‍ കുതിച്ച ഇന്ത്യ പിന്നീട് 46 റണ്‍സെടുക്കുന്നതിനിടെ ഒമ്പതു വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് തോല്‍വി ചോദിച്ചുവാങ്ങുകയായിരുന്നു.
വേഗമേറിയ ആസ്‌ത്രേലിയ ന്‍ പിച്ചില്‍ ബൗളര്‍മാര്‍ നേട്ടമുണ്ടാക്കുമെന്നാണ് നേരത്തേ വിലയിരുത്തപ്പെട്ടിരുന്നതെങ്കിലും ബാറ്റ്‌സ്മാന്‍മാരാണ് കസറുന്ന ത്. പരമ്പരയിലെ കഴിഞ്ഞ നാലു മല്‍സരങ്ങളിലും 300ല്‍ അധികം റണ്‍സ് പിറന്നുവെന്നത് ഇതിന്റെ തെളിവാണ്. ഏറക്കുറെ സമാനമായ പിച്ചാണ് ഇന്നു സിഡ്‌നിയിലേതും എന്നതിനാല്‍ മറ്റൊരു റണ്ണൊഴുക്കിനു കൂടി മ ല്‍ സരം സാക്ഷിയായേക്കും. സിഡ്‌നിയിലെ പിച്ച് സ്പിന്നര്‍മാരെയും തുണയ്ക്കുന്നതാണെ ന്നത് ഇന്ത്യക്കു നേരിയ പ്രതീക്ഷ നല്‍കുന്ന ഘടകമാണ്.
നാലാം ഏകദിനത്തില്‍ കളിച്ച ഇന്ത്യന്‍ ടീമില്‍ ചില മാറ്റങ്ങ ള്‍ വരാനിടയുണ്ട്. കഴിഞ്ഞ കളിക്കിടെ പരിക്കേറ്റ അജിന്‍ക്യ രഹാനെയുടെ പിന്മാറ്റമാവും ഇതില്‍ പ്രധാനം. രഹാനെയ്ക്കു പകരം മനീഷ് പാണ്ഡെയെ ഇന്ത്യ തിരിച്ചുവിളിച്ചേക്കും. സിഡ്‌നി പിച്ച് സ്പിന്നിനെ തുണയ്ക്കുമെന്നതിനാല്‍ പ്രമുഖ സ്പിന്നര്‍ ആര്‍ അശ്വിനെ മടക്കിവിളിക്കാനും ഇന്ത്യ നിര്‍ബന്ധിതരാവും. അശ്വിന്‍ ടീമിലെത്തുകയാണെങ്കില്‍ കഴിഞ്ഞ മല്‍സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറിയ റിഷി ധവാന് പുറത്തിരിക്കേണ്ടിവരും. പരമ്പരയില്‍ ഇതുവരെ അവസരം ലഭിക്കാതിരുന്ന സ്പിന്നര്‍ അക്ഷര്‍ പട്ടേലിന് ഇന്ന് അവസരം നല്‍കാനും ധോണി ആലോചിക്കുന്നുണ്ട്.
അതേസമയം, പരമ്പര തൂത്തുവാരുകയാവും ആസ്‌ത്രേലിയയുടെ ലക്ഷ്യം. നാട്ടില്‍ തുട ര്‍ച്ചയായി 18 മല്‍സരങ്ങളില്‍ തോല്‍വിയറിയാതെ കുതിക്കുകയാണ് കംഗാരുക്കൂട്ടം. കഴിഞ്ഞ നവംബറില്‍ പെര്‍ത്തില്‍ ദക്ഷിണാഫ്രിക്കയോടാണ് ഓസീസ് അവസാനമായി പരാജയപ്പെട്ടത്.
Next Story

RELATED STORIES

Share it