World

ഇന്ത്യ-അമേരിക്ക ചര്‍ച്ച: പരിഗണന വലിയ കാര്യങ്ങള്‍ക്കെന്നു പോംപിയോ

വാഷിങ്ടണ്‍: പ്രഥമ ഇന്ത്യ-യുഎസ് റ്റു പ്ലസ് റ്റു ചര്‍ച്ചയില്‍ വലുതും തന്ത്രപരവുമായ കാര്യങ്ങളാണ് ചര്‍ച്ചചെയ്യുകയെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ. ചര്‍ച്ചയില്‍ പ്രഥമപരിഗണന റഷ്യയില്‍ നിന്നും പ്രതിരോധ മിസൈല്‍ വാങ്ങാനുള്ള ഇന്ത്യന്‍ തീരുമാനമോ ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയോ അല്ലെന്നും പോംപിയോ പറഞ്ഞു. എന്നാല്‍ ഇവ ചര്‍ച്ചയുടെ ഭാഗമാവുമെന്നും പോംപിയോ പറഞ്ഞു. ഇന്ന് ഡല്‍ഹിയില്‍ ആരംഭിക്കുന്ന റ്റു പ്ലസ് റ്റു ചര്‍ച്ചയ്ക്ക് മൈക്ക് പോംപിയോയും ആഭ്യന്തര സെക്രട്ടറി ജെയിംസ് മാറ്റിസുമാണ് എത്തുന്നത്. വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരുമായാണു ചര്‍ച്ച. പ്രതിരോധ സാങ്കേതികവിദ്യ സംബന്ധിച്ച ഉടമ്പടിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക, ഭീകരവിരുദ്ധ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കുക, ഇന്ത്യ-പസഫിക് മേഖലയിലെ ഇരുരാജ്യങ്ങളുടെയും നാവികസേനകളുടെ ഇടപെടലുകള്‍ മെച്ചപ്പെടുത്തുക, ഇറക്കുമതിതീരുവയുടെ കാര്യത്തിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നീ ലക്ഷ്യങ്ങളും ചര്‍ച്ചയ്ക്കുണ്ട്. റഷ്യയില്‍ നിന്ന് എസ്400 ട്രയംഫ് പ്രതിരോധ മിസൈല്‍ സംവിധാനം വാങ്ങുന്നതിനുണ്ടാക്കിയ 40,000 കോടി രൂപയുടെ കരാറിന്റെ പ്രാധാന്യം ചര്‍ച്ചയില്‍ ഇന്ത്യ അവതരിപ്പിക്കുമെന്നാണ് റിപോര്‍ട്ടുകള്‍. ഈ കരാറില്‍ ഏര്‍പ്പെടുന്നതിനെ യുഎസ് എതിര്‍ത്തിരുന്നു. ്.

Next Story

RELATED STORIES

Share it