ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ ലേസര്‍ മതിലുകള്‍ വരുന്നു

ന്യൂഡല്‍ഹി: ഇന്ത്യാ-പാക് അതിര്‍ത്തിയിലെ വേലികളില്ലാത്ത 40ലധികം സ്ഥലങ്ങളില്‍ ഉടന്‍ ലേസര്‍ മതിലുകള്‍ സ്ഥാപിക്കും. പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറ്റം തടയുന്നതിനു കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്തിയ പരിഗണന നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ലേസര്‍ മതിലുകളെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു. ഇപ്പോള്‍ അഞ്ചാറു സ്ഥലങ്ങളില്‍ മാത്രമാണ് ലേസര്‍ മതിലുകളുളളത്. അതിര്‍ത്തി കടക്കുന്ന വസ്തുക്കളെ രേഖപ്പെടുത്തുകയും ഉറക്കെ സൈറന്‍ മുഴങ്ങുകയും ചെയ്യുന്ന സംവിധാനമാണ് ലേസര്‍ മതില്‍.

പത്താന്‍കോട്ട് വ്യോമതാവളത്തില്‍ ആക്രമണം നടത്തിയവര്‍ വേലികളില്ലാത്ത ബാമിയാല്‍ പ്രദേശത്തെ ഉജ്ജ് നദിയിലൂടെ അതിര്‍ത്തി കടന്നുവെന്നാണ് സംശയിക്കുന്നത്. 130 മീറ്റര്‍ വീതിയുളള നദിക്കരികെ സ്ഥാപിച്ച കാമറകളിലൊന്നും നുഴഞ്ഞുകയറ്റം രേഖപ്പെടുത്തിയിരുന്നില്ല.
പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി 9ന് പത്താന്‍കോട്ട് സന്ദര്‍ശിക്കുന്നതിനു തൊട്ടുമുമ്പ് ബിഎസ്എഫ് ഇവിടെ ലേസര്‍ മതില്‍ സ്ഥാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പഞ്ചാബിലെ ഗുരുദാസ്പൂരില്‍ നടന്ന ആക്രമണത്തിനു ശേഷമാണ് വേലികളില്ലാത്ത നദീമേഘലകളില്‍ ലേസര്‍ മതില്‍ സ്ഥാപിക്കാന്‍ അധികൃതര്‍ നടപടി തുടങ്ങിയത്. അതിര്‍ത്തി രക്ഷാസേനയാണ് ലേസര്‍ മതിലുകള്‍ രൂപകല്‍പന ചെയ്തത.്‌
Next Story

RELATED STORIES

Share it