Flash News

ഇന്ത്യാ ടുഡേ ഒളികാമറയ്ക്കു പിന്നില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ഗൂഢാലോചന



കോഴിക്കോട്: കണ്‍വേര്‍ഷന്‍ ഫാക്ടറി എന്നപേരില്‍ ഇന്ത്യാ ടുഡേ ചാനല്‍ നല്‍കിയ എക്‌സ്‌ക്ലൂസീവ് വാര്‍ത്ത പോപുലര്‍ ഫ്രണ്ടിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ചുട്ടെടുത്ത കെട്ടുകഥ. വാര്‍ത്തയ്ക്കു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നു വ്യക്തം. സംഘടനയുടെ ഒരു ഉത്തരവാദിത്തവും വഹിക്കാത്ത ഒരു വ്യക്തിയുമായി നടത്തിയ അനൗപചാരിക സംഭാഷണം ഒളികാമറയില്‍ പകര്‍ത്തി തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ എഡിറ്റ് ചെയ്താണ് ഇന്ത്യാ ടുഡേ തികച്ചും സാങ്കല്‍പികമായ കഥയുണ്ടാക്കിയത്. ജനാധിപത്യ മതേതര മൂല്യങ്ങളെയും സംവിധാനങ്ങളെയും ഉപയോഗപ്പെടുത്തി  രാജ്യത്തെ മുസ്‌ലിംകള്‍ അടക്കമുള്ള പിന്നാക്ക ജനങ്ങളുടെ സമ്പൂര്‍ണ ശാക്തീകരണം ലക്ഷ്യംവച്ചാണ് പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനമെന്ന്  സംഘടന പറയുന്നു. ഏതെങ്കിലും മതാടിസ്ഥാനത്തിലുള്ള വിഭജനമോ ഭരണമോ അംഗീകരിക്കുന്നില്ലെ ന്ന്  പോപുലര്‍ ഫ്രണ്ട് നേതാക്ക ള്‍ വ്യക്തമാക്കുന്നു.രാജ്യവിരുദ്ധമോ ദുരൂഹമോ ആയ പ്രവര്‍ത്തനങ്ങളുമായി  ബന്ധം സ്ഥാപിക്കുന്നതുപോലും പ്രവര്‍ത്തകരോട് കര്‍ശനമായി വിലക്കിയിട്ടുണ്ടെന്നു നേതാക്കള്‍ ചൂണ്ടിക്കാട്ടി. യാഥാര്‍ഥ്യം ഇതായിരിക്കെ, ഇസ്‌ലാമിക് സ്‌റ്റേറ്റ്, ഹവാല ഇടപാട് എന്നിവയുമായി സംഘടനയെ കൂട്ടിക്കെട്ടാനുള്ള അതിബുദ്ധിയാണ് ഇന്ത്യാ ടുഡേ ലേഖകന്‍ നടത്തിയത്. വ്യക്തികളുമായുള്ള അനൗപചാരിക സംസാരങ്ങള്‍ രഹസ്യമായി പകര്‍ത്തി സൗകര്യാനുസരണം അവ മുറിച്ചുചേര്‍ത്ത് ഉപയോഗിച്ചു നിര്‍മിച്ചെടുത്ത കെട്ടുകഥ വലിയ എക്‌സ്‌ക്ലൂസീവ് സ്‌റ്റോറിയായി പ്രക്ഷേപണം ചെയ്തതിലൂടെ ചാനലിന്റെ തന്നെ വിശ്വാസ്യതയെയാണ് യഥാര്‍ഥത്തില്‍ സംശയത്തിലാക്കുന്നത്. ഹാദിയാ കേസില്‍ നീതി ലഭ്യമാക്കുന്നതിനു സുപ്രിംകോടതിയില്‍ പോപുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ സുപ്രധാനമായ നിയമപോരാട്ടം തുടരുകയും സംഘപരിവാര ഗൂഢാലോചന തകര്‍ത്തു സുപ്രിംകോടതി നീതിപൂര്‍വമായ നിലപാട് സ്വീകരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഇത്തരം ഒരു വാര്‍ത്ത പ്രചരിപ്പിക്കുന്നത് എന്നത് ഗൗരവതരമാണ്. കേരളത്തില്‍ മുസ്‌ലിംകള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്ന നുണ സ്ഥാപിക്കാനാണ് മതപഠന കേന്ദ്രമായ സത്യസരണിയെയും വിഷയത്തിലേക്കു വലിച്ചിഴയ്ക്കുന്നത്. സര്‍ക്കാരിന്റെ അനുമതിയോടെയും പൂര്‍ണ നിരീക്ഷണത്തിലും പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെ ഭീതിജനകമായ കഥകള്‍ പടച്ച് തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമം. റിപോര്‍ട്ടിന്റെ കൂടെ തന്നെ കേന്ദ്ര നിയമമന്ത്രി, എന്‍ഐഎ, ബിജെപി വക്താവ് എന്നിവര്‍ ഒരേ സ്വരത്തില്‍ റിപോര്‍ട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് കൃത്യമായി സംസാരിക്കുന്നതും കാണുന്നുണ്ട്. സംഭവത്തിനു പിന്നിലെ ഉന്നതതല ഗൂഢാലോചനയും ആസൂത്രണവും ഇതില്‍ വ്യക്തമാണ്.
Next Story

RELATED STORIES

Share it