Flash News

ഇന്ത്യാ ഗേറ്റിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ

ഇന്ത്യാ ഗേറ്റിലും സമീപ പ്രദേശങ്ങളിലും നിരോധനാജ്ഞ
X
India_Gate_from_Rajpath

ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ പീഡനക്കേസിലെ പ്രായപൂര്‍ത്തിയാകാത്ത പ്രതിയുടെ മോചനത്തോടനുബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത്് ഇന്ത്യാ ഗേറ്റിലും സമീപ പ്രദേശങ്ങളിലും പോലിസ് നിരോധനാജ്ഞ പുറപ്പെടുവിച്ചു. പ്രതി മോചിപ്പിക്കപ്പെടുകയാണെങ്കില്‍ ഇന്ത്യാഗേറ്റില്‍ പ്രതിഷേധം നടത്തുമെന്ന് പീഡനത്തിനിരയായി മരിച്ച ജ്യോതിയുടെ മാതാപിതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. ഇവരുടെ പ്രതിഷേധം വ്യാപകജനപങ്കാളിത്തത്തോടെ ശക്തമായേക്കുമെന്നു കണ്ടാണ് പോലിസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പ്രതിഷേധം ജന്തര്‍മന്ദിറില്‍ നടത്തുമെന്ന നിലപാടിലാണ് ജ്യോതിയുടെ മാതാപിതാക്കള്‍. കഴിഞ്ഞ ദിവസം റിമാന്‍ഡ് ഹൗസിനു മുന്നില്‍ പ്രതിഷേധം നടത്തിയഇവരെ പോലിസ് കസ്റ്റഡിയിലെടുത്തിരുന്നു.
Next Story

RELATED STORIES

Share it