thrissur local

ഇന്ത്യാ കോഫി ബോര്‍ഡ് തൊഴിലാളി സഹകരണ സംഘം: സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി മല്‍സരത്തിന്



തൃശൂര്‍: ഇന്ത്യാ കോഫി ബോര്‍ഡ് തൊഴിലാളി സഹകരണ സംഘം 4227 ല്‍ 19 ന് നടക്കുന്ന ഭരണസമിതി തെരെഞ്ഞെടുപ്പിന്റെ ഭാഗമായി സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി തിരെഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ സിഐടിയു ത്യശൂര്‍ ജില്ല സെക്രട്ടറി യു പിജോസഫ് ഉദ്ഘാടനം ചെയ്തു.  ഇന്ത്യാ കോഫി ഹൗസ് എംപ്ലോയീസ് യൂനിയന്‍(സിഐടിയു) പ്രസിഡന്റ് കെ എഫ് ഡേവീസ് അധ്യക്ഷത വഹിച്ചു. അഴിമതിയും തൊഴിലാളി ദ്രോഹനടപടികളും തുടരുന്ന ഭരണസമിതിയുടെ ദുഷ്‌ചെയ്തികള്‍ അവസാനിപ്പിക്കുന്നതിന് സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിയുടെ വിജയം അനിവാര്യമാണെന്ന് യു പി ജോസഫ് പറഞ്ഞു. എകെജിയുടെ പ്രസ്ഥാനമായ കോഫി ഹൗസ് തിരിച്ചുവരും എന്നും അദ്ദേഹം പറഞ്ഞു. തിരെഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ കെരാജന്‍ എംഎല്‍എ, ജനറല്‍ കണ്‍വീനര്‍ കെഎഫ് ഡേവീസ്, ഓര്‍ഗനൈസിങ് കണ്‍വീനര്‍ പിഎന്‍സജീവന്‍, ഖജാഞ്ചി സികെരാജേഷ് എന്നിവരേയും വൈസ് ചെയര്‍മാന്‍മാരായി ആര്‍ മനോജ്കുമാര്‍, ജി വിനോദ് കുമാര്‍, എം മഹേഷ്, വിപി ഗോപി, സജീവന്‍ ആന്റണി, സത്യനാരായണന്‍ എന്നിവരേയും കണ്‍വീനര്‍മാരായി എന്‍പി നാരായണന്‍, കെ ജി സുരേഷ്, പി കെ കുര്യാക്കോസ്, അനില്‍കുമാര്‍ മണക്കാട്, ബാലഗംഗാധരന്‍, പി എം സന്തോഷ്, ടി വി സുരേഷ്‌കുമാര്‍, ഐ ജിനിഷാദ് എന്നിവരടങ്ങുന്ന 251 അംഗ എക്‌സിക്യുട്ടീവി നേയും തിരെഞ്ഞെടുത്തു.സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി സ്ഥാനാര്‍ഥികളായ എസ്‌കെ അശോക് കുമാര്‍, സിഎ ബാലക്യഷ്ണന്‍, രമേശന്‍പിള്ള കെ, രാധാകൃഷ്ണപ്പിള്ള ബി, കെഒ വര്‍ഗ്ഗീസ്, വിനോദ്കുമാര്‍ വി, സുനില്‍കുമാര്‍ എം, സുമേഷ് എസ്‌നായര്‍, സുരേഷ്‌കുമാര്‍ പി, ബിജുകെ എസ്(സംവരണം), ലളിത കെഎന്‍ എന്നിവരും പങ്കെടുത്തിരുന്നു. കെഎന്‍ ലളിത എതിരില്ലാതെ തിരെഞ്ഞെടുക്കപ്പെട്ടു.
Next Story

RELATED STORIES

Share it