Kollam Local

ഇന്ത്യയൊട്ടാകെ ഇനി ഏകീകൃത ഡ്രൈവിങ് ലൈസന്‍സ്;സാരഥി പദ്ധതി കരുനാഗപ്പള്ളിയില്‍ ആരംഭിച്ചു

കരുനാഗപ്പള്ളി: ആര്‍ ടി ഓഫിസില്‍ ഡ്രൈവിങ് ലൈസന്‍സുകള്‍ ഇനി പുത്തന്‍ രൂപത്തിലും ഭാവത്തിലും നല്‍കും. ഇന്ത്യയൊട്ടാകെ ഏകീകൃത ലൈസന്‍സ് കൊണ്ടുവരുന്നതിനായി അവതരിപ്പിച്ച സാരഥി പദ്ധതി കേരളത്തില്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കരുനാഗപ്പള്ളി ജോയിന്റ് ആര്‍ ടി ഒഫിസില്‍ നിന്നും സ്മാര്‍ട്ട് ലൈസന്‍സുകള്‍ വിതരണം ചെയ്തു തുടങ്ങി. തിരുവനന്തപുരത്തെ കുടപ്പനക്കുന്ന്,കരുനാഗപ്പള്ളി,ആലപ്പുഴ എന്നീ ആര്‍ ടി ഓഫിസുകളിലാണ് പുതിയ ഡ്രൈവിങ് ലൈസന്‍സ് പദ്ധതി ആദ്യം നടപ്പാക്കുന്നത്. ക്യൂ ആര്‍ കോഡ്,സര്‍ക്കാര്‍ ഹോളോഗ്രാം,മൈക്രോലൈന്‍,മൈക്രോടെസ്റ്റ്, യുവി എബ്ലാം, ഗൈല്ലോച്ച പാറ്റേണ്‍ എന്നിങ്ങനെ ആറു സുരക്ഷാ സംവിധാനങ്ങളാണ് കാര്‍ഡില്‍ ഉണ്ടാവുക. കൂടാതെ വ്യക്തിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങളും കാര്‍ഡിലുണ്ടാവും. ഇളം മഞ്ഞ,പച്ച,വയലറ്റ് നിറങ്ങള്‍ കൂടിച്ചേര്‍ന്ന നിറത്തിലാണ് കാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കോഴിക്കോട് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയാണ് കാര്‍ഡിന്റെ ഡിസൈന്‍ പൈലറ്റ് പ്രോജക്ടായി ഏറ്റെടുത്ത് ചെയ്തിരിക്കുന്നത്. സ്മാര്‍ട്ട്് ലൈസന്‍സുകളുടെ വിതരണോദ്ഘടനം കരുനാഗപ്പള്ളിയില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ നിര്‍വഹിച്ചു. നഗരസഭ ചെയര്‍പേഴ്‌സണ്‍ എം ശോഭന അധ്യക്ഷത വഹിച്ചു. ആര്‍ രവീന്ദ്രന്‍പിള്ള, തഹസില്‍ദാര്‍ സാജിതാബീഗം, ജോയിന്റ് ആര്‍ ടി ഒ കെ അജിത്കുമാര്‍, മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ ജയചന്ദ്രന്‍, ഷെരീഫ്, എം വി ഐമാരായ ഡാനിയേല്‍ ബേബി,സുനില്‍കുമാര്‍, റിയാസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it