ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു: എ സഈദ്

ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നു: എ സഈദ്
X
TVM_sdpi_election_campain_a_saeed_kattakkada_1_160508212001560



കാട്ടാക്കട: ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കാനുള്ള ശ്രമമാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്. നരേന്ദ്ര മോദിക്കോ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കോ വികസനമെന്നത് ഉരിയാടാന്‍ പോലും അര്‍ഹതയില്ലെന്നും സ്ത്രീകളെയും കുട്ടികളെയും പോലും വര്‍ഗീയവല്‍കരിച്ച് ഈ രാജ്യത്തെ കീറിമുറിക്കാനാണ് ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്ഡിപിഐ-എസ്പി അരുവിക്കര മണ്ഡലം തിരഞ്ഞെടുപ്പ് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് ജില്ലാ ജനറല്‍ കണ്‍വീനര്‍ സിയാദ് കണ്ടല അധ്യക്ഷത വഹിച്ചു. അരുവിക്കര മണ്ഡലം പ്രസിഡന്റ് സിയാദ് തൊളിക്കോട്, അഷ്‌കര്‍ തൊളിക്കോട്, അരുവിക്കര മണ്ഡലം സ്ഥാനാര്‍ഥി എം എ ജലീല്‍, കാട്ടാക്കട മണ്ഡലം സ്ഥാനാര്‍ഥി അഷ്‌റഫ് പ്രാവച്ചമ്പലം, നെടുമങ്ങാട് മണ്ഡലം സ്ഥാനാര്‍ഥി സലാം പനവൂര്‍, നിസാര്‍ മൗലവി, ഷംനാദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it