Flash News

ഇന്ത്യയെ പിന്നില്‍ നിന്ന് കുത്തിയവരുമായി ക്രിക്കറ്റ് കളിക്കേണ്ട : ഉദ്ധവ് താക്കറെ

ഇന്ത്യയെ പിന്നില്‍ നിന്ന് കുത്തിയവരുമായി ക്രിക്കറ്റ് കളിക്കേണ്ട  : ഉദ്ധവ് താക്കറെ
X
uddhavthackeray

ന്യൂഡല്‍ഹി:  ഇന്ത്യ-പാക് ക്രിക്കറ്റ്് മല്‍സരത്തിന് എന്നും ഭീഷണിയാവുന്ന ശിവസേന വീണ്ടും വിവാദ പ്രസ്താവനയുമായി രംഗത്ത്. ഇന്ത്യയെ പിന്നില്‍ നിന്ന് കുത്തിയവരുമായി ക്രിക്കറ്റ് കളിക്കേണ്ട ആവശ്യമുണ്ടോ എന്ന ചോദ്യവുമായാണ് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്ത് എത്തിയിരിക്കുന്നത്. ഇന്ത്യക്ക് ഇത് അപകടകരമായ ഒരു മല്‍സരമാണെന്നും ഇത് ഒഴിവാക്കാമായിരുന്നുമെന്നാണ് താക്കറെ മഹാരാഷ്ട്രയില്‍ നടന്ന ഒരു ചടങ്ങില്‍ പറഞ്ഞത്.
സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇന്ത്യാ-പാക് മല്‍സരം ഹിമാചല്‍ പ്രദേശില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മാറ്റിയിരുന്നു. മാര്‍ച്ച് 19 നാണ് ഇന്ത്യാ-പാക് ട്വിന്റി-20 മല്‍സരം.
Next Story

RELATED STORIES

Share it