World

ഇന്ത്യയുമായി യുദ്ധത്തിനുള്ള സാഹചര്യമില്ല: പാക് സൈന്യം

ഇസ്്‌ലാമാബാദ്: ഇന്ത്യയുമായി യുദ്ധത്തിനുള്ള സാഹചര്യം നിലവിലില്ലെന്നു പാക് സൈന്യം. തങ്ങള്‍ സമാധാനമാണ് ആഗ്രഹിക്കുന്നത്. എന്നാല്‍ അതിനെ തങ്ങളുടെ ബലഹീനതയായി വ്യാഖ്യാനിക്കരുതെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് ഇന്റര്‍ സര്‍വീസസ് പബ്ലിക് റിലേഷന്‍സ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ മാധ്യമങ്ങളോടു പറഞ്ഞു.
2018 ആരംഭം മുതല്‍ ഇതുവരെ ഇന്ത്യ 1077 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. 2003ലെ വെടിനിര്‍ത്തല്‍ കരാറിനെ മാനിച്ച് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രകോപനങ്ങളോട് പാകിസ്താന്‍ പ്രതികരിച്ചിട്ടില്ല. എന്നാല്‍, ഇന്ത്യന്‍ സൈന്യത്തിന്റെ നടപടി സാധാരണക്കാരുടെ ജീവനു ഭീഷണിയായപ്പോള്‍ കരാര്‍ ലംഘിക്കാന്‍ പാകിസ്താന്‍ നിര്‍ബന്ധിതമായി തീരുകയായിരുന്നുവെന്നും അദ്ദേഹം  പറഞ്ഞു.
ഇന്ത്യന്‍ സൈന്യത്തിന്റെ പീരങ്കിയാക്രമണത്തില്‍ ഒരു യുവതിയും ഒരു പെണ്‍കുട്ടിയും കൊല്ലപ്പെട്ടതായും നാലു കുട്ടികളും എട്ടു യുവതികളുമുള്‍പ്പെടെ 24 പേര്‍ക്കു പരിക്കേറ്റതായും അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാറിനെ ബഹുമാനിക്കുന്നു. അതിനാല്‍ ഇന്ത്യയുമായി യുദ്ധത്തിനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it