World

ഇന്ത്യയുടെ സൈനിക ഇടപെടലിനെ എതിര്‍ത്ത് ചൈന

ബെയ്ജിങ്: മാലദ്വീപില്‍ പുറത്തുനിന്നുള്ള സൈനിക ഇടപെടലിനെ എതിര്‍ക്കുമെന്നു ചൈന. അത്തരമൊരു നീക്കം സ്ഥിതിഗതികള്‍ വഷളാവാനേ കാരണമാവൂവെന്നും ചൈന പ്രതികരിച്ചു.  രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ വേണമെന്നു മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ചൈനയുടെ പ്രതികരണം. മുഹമ്മദ് നഷീദ് അടക്കമുള്ള രാഷ്ട്രീയതടവുകാരെ മോചിപ്പിക്കണമെന്ന സുപ്രിംകോടതി വിധി അനുസരിക്കാന്‍ മാലദ്വീപ് സര്‍ക്കാര്‍ തയ്യാറാവാത്തതി—നെത്തുടര്‍ന്നാണ് രാജ്യത്ത് രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ വിചാരണ നടപടികള്‍ രാഷ്ട്രീയലക്ഷ്യത്തോടുള്ളവയായിരുന്നെന്നും കോടതി നിരീക്ഷിച്ചിരുന്നു.  പ്രശ്‌നം വഷളാക്കുന്ന നീക്കങ്ങള്‍ക്കു പകരം ക്രിയാത്മകമായ ഇടപെടലാണ് നടത്തേണ്ടതെന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹം വക്താവ് ഗെങ് ഷുവാങ് പറഞ്ഞു.  ചൈനയുടെ വാദം തള്ളി   വിദേശത്തു കഴിയുന്ന മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദ് വീണ്ടും ഇന്ത്യയുടെ സഹായം തേടി. ഇന്ത്യയുടെ സൈനിക ഇടപെടല്‍ അധിനിവേശമല്ലെന്നും വിമോചനത്തിനുള്ള സഹായമാണെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it