Cricket

ഇന്ത്യയുടെ വീര നായകന്‍ ടെസ്റ്റില്‍ നിന്ന് പാഡഴിച്ചത് ഇന്ന്

ഇന്ത്യയുടെ വീര നായകന്‍ ടെസ്റ്റില്‍ നിന്ന് പാഡഴിച്ചത് ഇന്ന്
X

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ എംഎസ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത് 2014 ഡിസംബര്‍ 30നാണ്. ആസ്‌ത്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാം മല്‍സരം സമനിലയില്‍ കലാശിച്ചതിന് പിന്നാലെയാണ് ധോണി ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. 2005 ഡിസംബര്‍ രണ്ടിന് ശ്രീലങ്കയ്‌ക്കെതിരായ മല്‍സരത്തിലൂടെയായിരുന്നു ധോണിയുടെ ടെസ്റ്റ് അരങ്ങേറ്റം. ഇന്ത്യക്കുവേണ്ടി 90 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്നായി 38.09 ശരാശരിയില്‍ 4876 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. 224 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ആറ് സെഞ്ച്വറിയും 33 അര്‍ധ സെഞ്ച്വറിയും ഒരു ഡബിള്‍ സെഞ്ച്വറിയുമാണ് ധോണിയുടെ സമ്പാദ്യം. വിക്കറ്റിന് പിന്നില്‍ 294 പേരെ മടക്കി അയച്ചും ധോണി ചരിത്രം എഴുതി.
Next Story

RELATED STORIES

Share it