Flash News

ഇന്ത്യയുടെ പ്രസ്താവനയെ ചൈന സ്വാഗതം ചെയ്തു



ന്യൂഡല്‍ഹി/ബെയ്ജിങ്: 40 വര്‍ഷമായി അതിര്‍ത്തി തര്‍ക്കത്തിലാണെങ്കിലും ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഒരു വെടിയുണ്ടപോലും ഉതിര്‍ത്തിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിപ്രായത്തെ സ്വാഗതം ചെയ്ത് ചൈന. റഷ്യന്‍ സന്ദര്‍ശനത്തിനിടെ നരേന്ദ്രമോദിയുടെ അഭിപ്രായ പ്രകടനത്തെ ചൈന സ്വാഗതം ചെയ്തതായി ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുനൈങ് അറിയിച്ചു. അതിര്‍ത്തി പ്രശ്‌നങ്ങള്‍ക്കിടയിലും വാണിജ്യത്തിലും നിക്ഷേപത്തിലും ഇരു രാജ്യങ്ങളും തമ്മില്‍ സഹകരിക്കണമെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു. അതിര്‍ത്തി പ്രശ്‌നങ്ങളില്‍ ഇരു രാഷ്ട്രനേതാക്കളും ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും പരസ്പരം അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നുണ്ടെന്നും ഇരു രാഷ്ട്രങ്ങള്‍ക്കും അംഗീകരിക്കാവുന്ന രീതിയിലായിരിക്കും പ്രശ്‌നം പരിഹരിക്കുക എന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഇന്ത്യ സഹകരിക്കുകയാണെങ്കില്‍ ഇന്ത്യയുടെ റെയില്‍വേ ശൃംഖല വികസിപ്പിക്കാന്‍ ചൈനയുടെ സഹായമുണ്ടാവുമെന്നും ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ഗ്ലോബല്‍ ടൈംസ് റിപോര്‍ട്ട് ചെയ്തു.
Next Story

RELATED STORIES

Share it