Business

ഇന്ത്യയുടെ പണപ്പെരുപ്പ നിരക്കില്‍ വര്‍ദ്ധന

ന്യൂഡല്‍ഹി: ഇന്ത്യയുടെ പണപ്പെരുപ്പം കൂടി. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും വലിയ വര്‍ദ്ധനവാണിത്. ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ വകുപ്പാണ് പുതിയ കണക്ക് പുറത്തുവിട്ടത്. ഫാക്ടറി ഔട്ട്പുട്ടില്‍ 3.19 ശതമാനം ഇടിവ് രേഖപ്പെടുത്തി. വാര്‍ഷിക ചില്ലറ പണപ്പെരുപ്പം 5.61 ശതമാനത്തിലേക്ക് ആണ്് ഉയര്‍ന്നത്. നവംബറില്‍ 5.41 ശതമാനമായിരുന്നു ചില്ലറ പണപ്പെരുപ്പം. വൈദ്യുതി നിര്‍മാണം 0.7 ശതമാനവും ഖനികളിലെ ഉല്‍പാദനം 2.3 ശതമാനവും ഉയര്‍ന്നു. ഉപഭോക്തൃ വിലസൂചിക അനുസരിച്ച് വാര്‍ഷിക പണപ്പെരുപ്പനിരക്ക് ഗ്രാമീണ മേഖലകളിലാണ് കൂടുതല്‍. ഗ്രാമീണമേഖലയില്‍ 6.32 ശതമാനവും നഗരങ്ങളില്‍ 4.73 ശതമാനവുമാണ് പണപ്പെരുപ്പനിരക്ക്.
Next Story

RELATED STORIES

Share it