ഇന്ത്യയുടെ ചരിത്രം തിരുത്തിയെഴുതാന്‍ കേന്ദ്രസമിതി

ന്യൂഡല്‍ഹി: ഇപ്പോള്‍ പറഞ്ഞു പഠിച്ചിരിക്കുന്നതുപോലെയല്ല ഇന്ത്യയുടെ യഥാര്‍ഥ ചരിത്രമെന്നും ഹിന്ദു പുരാണങ്ങള്‍ പറയുന്നത് കെട്ടുകഥയല്ലെന്നും തെളിയിക്കാനായി പ്രത്യേക ചരിത്രപഠന സമിതിയെ കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ചു. വിദ്യാഭ്യാസ മേഖലയിലെ കാവി വല്‍ക്കരണത്തിനെതിരേ പ്രതിഷേധങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ തന്നെയാണ് ഇത്തരം നീക്കങ്ങള്‍.
പുരാവസ്തു തെളിവുകളും ഡിഎന്‍എ തെളിവുകളും ഉപയോഗിച്ച് ഇന്നത്തെ ഹിന്ദുക്കള്‍ ആയിരക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഭൂമിയുടെ ശരിയായ അവകാശികള്‍ തന്നെയാണെന്നു തെളിയിക്കാനായി ആറംഗ സമിതിയെ പ്രധാനമന്ത്രി നരേന്ദ്രമോദി നിയമിച്ചുവെന്നകാര്യം 'റോയിട്ടേഴ്‌സ്'റിപോര്‍ട്ട് ചെയ്തു. കെ എന്‍ ദീക്ഷിത് ആണ് 14 അംഗ സമിതിയുടെ ചെയര്‍മാന്‍. ചരിത്രത്തിലെ ചില ഭാഗങ്ങള്‍ തിരുത്തിയെഴുതാന്‍ കഴിയുന്ന വിധത്തിലുള്ള റിപോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിക്കാനാണ് തന്നോട് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുള്ളതെന്ന് ദീക്ഷിത് പറഞ്ഞു. അതേസമയം, ഈ വാര്‍ത്തയോട് പ്രധാനമന്ത്രി പ്രതികരിക്കാന്‍ തയ്യാറായില്ലെന്നും റോയിട്ടേഴ്‌സ് പറയുന്നു.
Next Story

RELATED STORIES

Share it