Flash News

ഇന്ത്യയുടെ എന്‍എസ് ജി അംഗത്വം : ബുദ്ധിമുട്ടാവുമെന്ന് ചൈന



ബെയ്ജിങ്: അന്താരാഷ്ട്ര ആണവ വിതരണ സംഘത്തില്‍ ഇന്ത്യക്ക് അംഗത്വം ലഭിക്കുകയെന്നത് പുതിയ സാഹചര്യത്തില്‍ ബുദ്ധിമുട്ടാവുമെന്ന് ചൈന. ഇന്ത്യ സംഘത്തിന്റെ ഭാഗമാവുന്നതിനെ അംഗീകരിക്കാനാവില്ലെന്ന് ചൈനീസ് വിദേശകാര്യ സഹമന്ത്രി ലീ ഹ്യുലെയ് വ്യക്തമാക്കി. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവയ്ക്കാത്ത രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കുന്ന കാര്യത്തില്‍ വിവേചനരഹിതമായ നിലപാട് ആവശ്യമാണെന്നും ചൈന വ്യക്തമാക്കി. 48 രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആണവ വിതരണ ഗ്രൂപ്പില്‍ ഇന്ത്യ അംഗമാവുന്നതിന് പ്രധാന തടസ്സം ചൈനയുടെ എതിര്‍പ്പാണ്.ആണവ നിര്‍വ്യാപന കരാറില്‍ ഇന്ത്യ ഒപ്പുവച്ചിട്ടില്ല എന്നതാണ് എതിര്‍പ്പിന് പ്രധാനകാരണം. ആണവ വ്യാപാരം നിയന്ത്രിക്കുന്ന ഗ്രൂപ്പിലെ ഭൂരിപക്ഷം രാജ്യങ്ങളും ഇന്ത്യ അംഗമാവുന്നതിനോട് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ഇന്ത്യക്ക് എന്തെങ്കിലും പ്രത്യേക ഇളവ് നല്‍കുന്നുവെങ്കില്‍ അത് പാകിസ്താനും നല്‍കണമെന്നാണ് ചൈനയുടെ ആവശ്യം.
Next Story

RELATED STORIES

Share it