Flash News

ഇന്ത്യയുടെ എന്‍എസ്ജി അംഗത്വം : തടസ്സവാദവുമായി ചൈന വീണ്ടും

ബേണ്‍: ഇന്ത്യക്ക് ആണവ വിതരണ ഗ്രൂപ്പ് അംഗത്വം(എന്‍എസ്ജി) നല്‍കുന്നതിനെതിരേ വീണ്ടും ചൈന. സ്വിറ്റ്‌സര്‍ലന്‍ഡിലെ ബേണില്‍ നടന്ന എന്‍എസ്ജി അംഗങ്ങളുടെ ഉച്ചകോടിയിലാണ് ഇന്ത്യക്ക് എന്‍എസ്ജി അംഗത്വം നല്‍കേണ്ടതില്ലെന്ന നിലപാട് ചൈനീസ് വക്താവ് ആവര്‍ത്തിച്ചത്. ജൂണ്‍ 19ന് ആരംഭിച്ച നിര്‍ണായക സമ്മേളനത്തിന്റെ സമാപനത്തിലാണ് നിലപാടില്‍ മാറ്റമില്ലെന്ന് ചൈന ആവര്‍ത്തിച്ചത്. ഇതോടെ ആഗോള ആണവ ക്രയവിക്രയരംഗത്തെ നിയന്ത്രിക്കുന്ന രാജ്യങ്ങളിലൊന്നായി മാറാനുള്ള ഇന്ത്യയുടെ ശ്രമം വിജയം കാണില്ലെന്നുറപ്പായി. ആണവ നിര്‍വ്യാപന കരാറില്‍ ഉള്‍പ്പെട്ട രാജ്യങ്ങള്‍ക്കു മാത്രമേ എന്‍എസ്ജിയില്‍ അംഗമാവാന്‍ സാധിക്കുകയുള്ളൂ എന്നുള്ളതിനാല്‍ തങ്ങളുടെ നിലപാടില്‍ മാറ്റമില്ലെന്നു വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് മാധ്യമങ്ങളോട് പറഞ്ഞു. ഇതേ നിലപാട് സമ്മേളനത്തിനു മുമ്പും ചൈന ആവര്‍ത്തിച്ചിരുന്നു. നിയമങ്ങള്‍ പാലിച്ചേ എന്‍എസ്ജി പ്രവേശനം സാധ്യമാവുകയുള്ളൂ. 2016ലെ സോള്‍ ഉച്ചകോടിയില്‍ തന്നെ എന്‍എസ്ജി അംഗത്വ മാനദണ്ഡങ്ങളെക്കുറിച്ച് വ്യക്തമാക്കിയതാണ്. ഈ മാനദണ്ഡങ്ങളനുസരിച്ചു പ്രവര്‍ത്തിക്കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it